
മസ്‌കത്ത്: പ്രവാസികളുടെ ഇടയിൽ മാതൃദാഷാ സ്‌നേഹം വളർത്തുന്നതിനും പുതിയ തലമുറയിൽ നിന്ന് മലയാളം അന്യമാകാതിരിക്കുന്നതിനുമായി ഒരു വ്യാഴവട്ടമായി ലോകമലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന മലയാളം ഒമാൻ ചാപ്റ്റർ മാതൃഭാഷാ ജ്ഞാനം പകരുന്ന മികച്ച അധ്യാപകർക്ക്, 'ഗുരുദക്ഷിണ' എന്ന പേരില്‍ ഭാഷാധ്യാപക പുരസ്‌കാരം നൽകുന്നു.
മാതൃഭാഷയുടെ സംവേദനത്തിനായി വ്യത്യസ്തവും നൂതനവുമായ പഠനതന്ത്രങ്ങൾ നടപ്പിലാക്കുന്ന മലയാളം അധ്യാപർക്കാണ് പുരസ്‌കാരം നൽകുന്നത്. വ്യക്തികൾക്കോ വിദ്യാർത്ഥികൾക്കോ, അധ്യാപക - രക്ഷാകർതൃ സമിതി അംഗങ്ങൾക്കോ, പ്രഥമാധ്യാപകർക്കോ, സഹ അധ്യാപകർക്കോ പുരസ്‌കാരത്തിനായി പേരുകൾ നിർദേശിക്കാം.
നാമനിർദ്ദേശത്തോടൊഷം ആവശ്യമായ തെളിവുകളും നൽകണം. ഏപ്രിൽ 28ന് മസകത്തിൽ വെച്ച് നടക്കുന്ന മലയാള മഹോത്സവത്തിൽ പുരസ്‌കാരം സമ്മാനിക്കും. മാർച്ച് 31ന് മുമ്പ് malayalamomanchapter23@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പേരുകൾ നിർദ്ദേശിക്കാമെന്ന് ചെയർമാൻ മുഹമദ് അൻവർ ഫുല്ല, വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ, ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
Read also: ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി; മാര്‍ച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ