
റിയാദ്: ഉംറയ്ക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി സൗദി അറേബ്യയിലെ ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തിന്റെ നാനാഭാഗത്തു നിന്ന്കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. വിസ ഓൺലൈനിൽ ആകുന്നതോടെ പ്രവേശന നടപടിക്രമങ്ങൾ കൂടുതല്‍ എളുപ്പമാകും.
‘നുസുക്’ മൊബൈൽ ആപ്ലിക്കേഷനിലാണ് വിസക്ക് അപേക്ഷ നൽകേണ്ടത്. മുഹറം ഒന്ന് (ജൂലൈ 19) മുതൽ ഓൺലൈൻ വിസയിൽ തീർഥാടകരുടെ വരവ് ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലേക്കും മദീനയിലേക്കുമുള്ള തീർഥാടകരുടെ വരവ് നൂസ്ക് ആപ്ലിക്കേഷനിലൂടെ എളുപ്പമാകും. തീർഥാടകർക്ക് താമസം, യാത്ര തുടങ്ങിയ സേവനങ്ങൾ അതിലൂടെ തെരഞ്ഞെടുക്കാനാകും.
അതേസമയം ഹജ്ജിന് ശേഷം മക്കയില്‍ നിന്ന് മദീനയിലെത്തുന്ന തീർഥാടകരെ സ്വീകരിക്കാനും സേവനങ്ങൾക്കും മസ്ജിദുന്നബവി കാര്യാലയം ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്. കര മാർഗമുള്ള തീർഥാടകരുടെ യാത്ര എളുപ്പമാക്കാൻ മക്കയിൽനിന്ന് മദീനയിലേക്കുള്ള റോഡുകളിൽ റോഡ് സുരക്ഷ വിഭാഗം കൂടുതൽ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. ഹജ്ജ് ബസ് ഗൈഡൻസ് വിഭാഗം ബസ് സ്വീകരണ കേന്ദ്രങ്ങളിലും ആവശ്യമായ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ