ഹജ്ജ് അനുമതിയില്ലാത്തവർ മക്കയിൽ കടന്നാൽ പതിനായിരം റിയാൽ പിഴ

By Web TeamFirst Published Jul 5, 2021, 1:17 PM IST
Highlights

മക്കയിലെ വിശുദ്ധ പള്ളി, ഹജ്ജുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് അനുമതിയുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. 

റിയാദ്: ഹജ്ജിന് അനുമതിപത്രം ലഭിച്ചിട്ടില്ലാത്തവർ മക്കയിൽ പ്രവേശിച്ചാൽ പതിനായിരം റിയാൽ പിഴ ചുമത്തും. രണ്ടാം തവണയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ നിയമം പ്രാബല്യത്തിലായി. 

മക്കയിലെ വിശുദ്ധ പള്ളി, ഹജ്ജുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് അനുമതിയുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. ഹജ്ജ് മന്ത്രാലയം നൽകുന്ന ഔദ്യോഗിക അനുമതിപത്രമില്ലാതെ ഹജ്ജിനെത്തുന്ന ആഭ്യന്തര തീർത്ഥാടകർക്കെതിരെയാണ് നടപടി. മക്ക വിശുദ്ധ പള്ളി കൂടാതെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട മിന, മുസ്ദലിഫ, അറഫ എന്നീ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനവുമാണ് നിയന്ത്രിച്ചിരിക്കുന്നത്. ഈ മാസം 23 വരെയാണ് നിയന്ത്രണം. 

click me!