കുവൈത്തില്‍ ബേസ്‌മെന്‍റ് വാഹന പാർക്കിംഗിനു മാത്രമായി പരിമിതപ്പെടുത്തി

Published : Sep 25, 2018, 12:13 AM IST
കുവൈത്തില്‍ ബേസ്‌മെന്‍റ് വാഹന പാർക്കിംഗിനു മാത്രമായി പരിമിതപ്പെടുത്തി

Synopsis

ഇതുമായി ബന്ധപ്പെട്ട്‌  വരും ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ കെട്ടിടങ്ങളിൽ പരിശോധന നടത്തുമെന്ന് മുൻസിപ്പാലിറ്റി ഡയരക്റ്റർ ജനറൽ  അഹമ്മദ്‌ അൽ മൻഫൂഹി വ്യക്തമാക്കി

കുവൈത്ത് സിറ്റി: കുവൈത്തിൽ പാർപ്പിട മേഖലകളിലെ കെട്ടിടങ്ങളുടെ ബേസ്‌മെന്‍റ് വാഹന പാർക്കിംഗിനു മാത്രമായി പരിമിതപ്പെടുത്തി. പ്രവാസികളടക്കം നിരവധിപേരെത്തുന്ന ആരാധനാലയങ്ങളടക്കം സ്ഥിതിചെയ്യുന്ന ബേസ്മെന്റുകൾക്കും നിയമം ബാധകമാണ്.

പാർപ്പിട മേഖലയിലുള്ള കെട്ടിടങ്ങളുടെ ബേസ്‌മെന്‍റ് താമസക്കാരുടെ പാർക്കിംഗ്‌ ആവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്നാണു മുൻസിപ്പാലിറ്റി ഇറക്കിയ പുതിയ ഉത്തരവിൽ സൂചിപ്പിക്കുന്നത്‌.ഇത്‌ പാലിക്കാത്ത കെട്ടിട ഉടമകൾക്കെതിരെ താമസക്കാർക്ക്‌ മുൻസിപ്പാലിറ്റിയിൽ പരാതി നൽകാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. 

ഇതുമായി ബന്ധപ്പെട്ട്‌  വരും ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ കെട്ടിടങ്ങളിൽ പരിശോധന നടത്തുമെന്ന് മുൻസിപ്പാലിറ്റി ഡയരക്റ്റർ ജനറൽ  അഹമ്മദ്‌ അൽ മൻഫൂഹി വ്യക്തമാക്കി.നിലവിൽ മലയാളികൾ തിങ്ങി പാർക്കുന്ന അബ്ബാസിയ പ്രദേശത്ത്‌ ബേസ്മെന്റുകൾ കേന്ദ്രീകരിച്ച്‌ നിരവധി സ്ഥാപനങ്ങളാണു പ്രവർത്തിച്ചു വരുന്നത്‌.

ഇവയിൽ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന നിരവധി ആരാധനാലയങ്ങളും ഉൾപ്പെടുന്നു.മലയാളികൾ അടക്കമുള്ള ആയിരക്കണക്കിനു  വിശ്വാസികൾ പ്രാർത്ഥനക്കായി ആഡ്രയിക്കുന്നതും പ്രദേശത്ത്‌ പ്രവർത്തിക്കുന്ന ഇത്തരം ആരാധനാലയങ്ങളെയാണു.അത്‌ കൊണ്ട്‌ തന്നെ നിയമം കർശ്ശനമാക്കുന്നതിൽ ഏറ്റവുമധികം ആകുലരാവുന്നതും മലയാളികളാണു. 

അതേ സമയം  പാർക്കിംഗ്‌ പ്രശ്നം നേരിടുന്ന താമസ കേന്ദ്രങ്ങളിൽ പുതിയ നിയമം ഏറെ ഗുണ പ്രദമായിരിക്കുമെന്നാണു ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്‌.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ