ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ

Published : Dec 26, 2025, 05:12 PM ISTUpdated : Dec 26, 2025, 05:22 PM IST
christmas celebration

Synopsis

ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ. വിവിധ സഭകളിലെ ശുശ്രൂഷകന്മാരോടൊപ്പം കേരളത്തിൽ നിന്നെത്തിയ ബിഷപ്പുമാർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.  

കുവൈത്ത് സിറ്റി: ബെത്‍ലഹേമിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ആയിരക്കണക്കിന് വിശ്വാസികൾ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈത്ത് (എൻ.ഇ.സി.കെ.) കോമ്പൗണ്ടിൽ ഒത്തുചേർന്നു. വർണ്ണാഭമായി അണിയിച്ചൊരുക്കിയ പുൽക്കൂടും ക്രിസ്തുമസ് ട്രീയും പാപ്പായും ഉൾപ്പെടെ ഒരുക്കിയ ദൃശ്യാവിഷ്കാരങ്ങൾ ഈ വർഷത്തെ ക്രിസ്തുമസിനെ ഏറെ മനോഹരവും ആകർഷകവുമായി മാറ്റി.

ഇന്ത്യൻ ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, മലങ്കര മാർത്തോമാ, യാക്കോബായ, ക്‌നാനായ, സി.എസ്.ഐ., സെയിന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ എന്നിവ ഉൾപ്പെടെയുള്ള മലയാളി സഭകളടക്കം വിവിധ സഭകളുടെ ക്രിസ്തുമസ് ആരാധനകൾക്ക് എൻ.ഇ.സി.കെ. വേദിയായി. വിവിധ സഭകളിലെ ശുശ്രൂഷകന്മാരോടൊപ്പം കേരളത്തിൽ നിന്നെത്തിയ ബിഷപ്പുമാർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഉൾപ്പെടുന്ന, എൺപതിലധികം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിലെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ചെയർമാൻ റവ. ഇമ്മാനുവൽ ബെന്യാമിൻ ഗരീബ്, സെക്രട്ടറി റോയ് കെ. യോഹന്നാൻ, റ്റിജോ സി. സണ്ണി, അജോഷ് മാത്യു, റെജു ഡാനിയേൽ വെട്ടിയാർ എന്നിവർ നേതൃത്വം നൽകി. ക്രിസ്തുമസ് ദിനത്തിൽ ചെയർമാൻ റവ. ഇമ്മാനുവൽ ബെന്യാമിൻ ഗരീബ് ഒരുക്കിയ ദിവാനിയായിൽ പ്രത്യേക ക്രിസ്തുമസ് പരിപാടികളും സംഘടിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇലക്ട്രിക് സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും കുവൈത്തിൽ നിയന്ത്രണം വരുന്നു
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു, ഒരാഴ്ചക്കിടെ ടൊറന്‍റോയിൽ കൊല്ലപ്പെട്ടത് രണ്ട് ഇന്ത്യക്കാർ