
മുംബൈ: ഒരു ദിവസത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ത്യന്‍ രൂപ ഇന്ന് നേരിട്ടത്. രാവിലെ വ്യാപാരം തുടങ്ങി ഒന്നര മണിക്കൂറുകള്‍ കൊണ്ട് രൂപയുടെ മൂല്യത്തില്‍ ഒരു ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
കഴിഞ്ഞ ദിവസം 71.73ലാണ് രൂപയുടെ വ്യാപാരം ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ എക്കാലത്തെയും താഴ്ന്ന നിരക്കായ 72.18ല്‍ എത്തി. തുടര്‍ന്ന് 9.40ന് വീണ്ടും ഇടിഞ്ഞ് 72.28ലായിരുന്നു വ്യാപാരം നടന്നത്. 10.20ന് ഇത് 72.35ലെത്തി. ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച രാവിലെ 11.10ലെ കണക്ക് അനുസരിച്ച് 72.45ലാണ് ഡോളറിനെതിരെ വ്യാപാരം പുരോഗമിക്കുന്നത്.
വിവിധ കറന്‍സികളുമായി ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങന
യു.എസ് ഡോളര്‍.......................72.45
യൂറോ..........................................83.66
യു.എ.ഇ ദിര്‍ഹം......................19.72
സൗദി റിയാല്‍........................... 19.32
ഖത്തര്‍ റിയാല്‍......................... 19.90
ഒമാന്‍ റിയാല്‍...........................188.44
കുവൈറ്റ് ദിനാര്‍........................238.80
ബഹറിന്‍ ദിനാര്‍.......................192.70
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam