കമ്പനിപ്പണം തട്ടിയെടുത്ത പ്രവാസി പിടിയിൽ, വിശ്വാസവഞ്ചന നടത്തിയതിന് കേസെടുത്ത് കുവൈത്ത് പൊലീസ്

Published : Jan 28, 2026, 06:00 PM IST
police vehicle light

Synopsis

കമ്പനിപ്പണം തട്ടിയെടുത്ത പ്രവാസി പിടിയിൽ. മ്പനി ഡ്രൈവർ പക്കൽ നിന്ന് ലഭിച്ച 1,720 കുവൈത്ത് ദിനാർ (ഏകദേശം 4.7 ലക്ഷം രൂപ) ഓഫീസിൽ ഏൽപ്പിക്കുന്നതിന് പകരം പ്രതി സ്വന്തം കൈവശം വെച്ചുവെന്നാണ് കേസ്.

കുവൈത്ത് സിറ്റി: കമ്പനിയിൽ നിന്ന് ലഭിച്ച വലിയൊരു തുക സ്വന്തം ആവശ്യത്തിനായി കൈക്കലാക്കിയെന്ന പരാതിയിൽ അറബ് വംശജനായ പ്രവാസി ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ഒരു പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയാണ് തങ്ങളുടെ ജീവനക്കാരനെതിരെ വിശ്വാസവഞ്ചനയ്ക്ക് പരാതി നൽകിയത്. കമ്പനി ഡ്രൈവർ പക്കൽ നിന്ന് ലഭിച്ച 1,720 കുവൈത്ത് ദിനാർ (ഏകദേശം 4.7 ലക്ഷം രൂപ) ഓഫീസിൽ ഏൽപ്പിക്കുന്നതിന് പകരം പ്രതി സ്വന്തം കൈവശം വെച്ചുവെന്നാണ് കേസ്.

ഹവല്ലിയിലെ ഇയാളുടെ താമസസ്ഥലത്തിന് മുന്നിൽ വെച്ചാണ് പണം കൈമാറിയത്. കൃത്യസമയത്ത് പണം ഓഫീസിൽ എത്താതിരുന്നതോടെയാണ് കമ്പനി അധികൃതർ നിയമനടപടി ആരംഭിച്ചത്. പരാതി ഉയർന്നതോടെ പ്രതി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് മുന്നിൽ സ്വമേധയാ ഹാജരായി. ചോദ്യം ചെയ്യലിൽ പണം തന്റെ കൈവശമുണ്ടെന്ന് ഇയാൾ സമ്മതിച്ചു. എന്നാൽ താൻ അത് മോഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചില സാഹചര്യങ്ങൾ കാരണം കൈവശം വെച്ചതാണെന്നും ഇയാൾ വാദിച്ചു. എങ്കിലും, കമ്പനിയുടെ പണം അനധികൃതമായി കൈവശം വെച്ച കുറ്റത്തിന് ഇയാളെ പ്രോസിക്യൂഷന് കൈമാറി. വിശ്വാസവഞ്ചനയും പണാപഹരണവും കുവൈത്തിൽ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളായാണ് കണക്കാക്കപ്പെടുന്നത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്ത് പ്രവാസികൾക്കിനി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാം
മലയാളികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ-ഷൂയൂഖിൽ 10 കെട്ടിടങ്ങൾ കൂടി പൊളിച്ചു മാറ്റും, നടപടി നിയമലംഘനങ്ങളെ തുടർന്ന്