
മസ്‍കത്ത്: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനിലൂടെ യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‍ത പ്രവാസി യുവാവ് സൗദി അറേബ്യയില്‍ അറസ്റ്റിലായി. യുവതിയുടെ പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തിയ മക്ക പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. ഇയാള്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നിന്നുള്ളയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോശമായ വാക്കുകള്‍ ഉപയോഗിച്ച് യുവാവ് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പൊലീസ്, പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
Read also: രണ്ട് മാസം മുമ്പ് സൗദിയില്‍ സംസ്‌കരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു
കനത്ത മഴ; മിന്നലേറ്റ് ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു, ഒരാളുടെ മരണം വീട്ടുകാര്‍ നോക്കിനില്‍ക്കെ
റിയാദ്: സൗദി അറേബ്യയില്‍ മിന്നലേറ്റ് രണ്ടു മരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് കനത്ത മഴയാണ് പെയ്തത്. രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് രണ്ടുപേര്‍ മിന്നലേറ്റ് മരിച്ചത്. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ജിസാന്‍ പ്രവിശ്യയിലെ നഗരമായ സബ്യയിലാണ് യുവാവ് മിന്നലേറ്റ് മരിച്ചത്. വീട്ടുകാര്‍ നോക്കി നില്‍ക്കെയാണ് യുവാവിന്റെ മരണം സംഭവിച്ചത്. ആടുകളെ മേയ്ക്കാന്‍ വീടിന് പുറത്തുപോയതാണ് യുവാവ്.
കനത്ത മഴ പെയ്തതോടെ തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മിന്നലേറ്റത്. ഇയാളെ രക്ഷിക്കാന്‍ വീട്ടുകാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമാന രീതിയില്‍ അതേ ദിവസം അതേ നഗരത്തില്‍ തന്നെ സ്വദേശിയായ കുട്ടിയും മിന്നലേറ്റ് മരിച്ചു. ഈ മാസം ആദ്യം സൗദി പെണ്‍കുട്ടിക്കും സഹോദരിക്കും മിന്നലേറ്റിരുന്നു. ഇതില്‍ പെണ്‍കുട്ടി മരിക്കുകയും സഹോദരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടിയോട് കൂടിയ മഴയാണ് കഴിഞ്ഞ കുറച്ച് ദിവസഹങ്ങളായി സൗദിയില്‍ ലഭിക്കുന്നത്. പൊതുജനങ്ങള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിയമലംഘനം; സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 14,631 വിദേശികള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam