
റിയാദ്: സൗദി അറേബ്യയില്‍ വ്യാജ ഇഖാമ (Fake residence permit) നിര്‍മിച്ച് വില്‍പന നടത്തിയ പ്രവാസി അറസ്റ്റിലായി. ജിസാനിലാണ് (Jazan) പാകിസ്ഥാന്‍ പൗരന്‍ പൊലീസിന്റെ പിടിയിലായത്. താമസ രേഖയ്‍ക്ക് പുറമെ ഡ്രൈവിങ് ലൈസന്‍സുകളും (Saudi driving licence) ഇയാള്‍ വ്യാജമായി നിര്‍മിച്ച് വിദേശികള്‍ക്ക് വില്‍പന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.
സ്വന്തമായി നിര്‍മിച്ച ഇഖാമകളുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെയും വലിയ ശേഖരം ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വ്യാജ രേഖകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പൊലീസ് റെയ്‍ഡില്‍ പിടിച്ചെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാന്‍ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam