വ്യാജ ശമ്പള സർട്ടിഫിക്കറ്റ് നിർമ്മാണവും അനധികൃത പണമിടപാടും; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

Published : Sep 06, 2026, 05:57 PM IST
arrest

Synopsis

വ്യാജ ശമ്പള സർട്ടിഫിക്കറ്റ് നിർമ്മാണവും അനധികൃത പണമിടപാടും നടത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ. പ്രതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു വന്ന അന്വേഷണ സംഘം, പൊലീസിന്‍റെ രഹസ്യ ഏജന്‍റിന് പണത്തിന് പകരം വ്യാജ ശമ്പള സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു.

കുവൈത്ത് സിറ്റി: ഔദ്യോഗിക രേഖകളിൽ കൃത്രിമത്വം കാണിക്കുകയും വ്യാജരേഖ ചമയ്ക്കുകയും അനധികൃതമായി സാമ്പത്തിക ഇടപാടുകൾ നടത്തിക്കൊടുക്കുകയും ചെയ്ത കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെ ഫർവാനിയയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ശാമിയ ഇൻവെസ്റ്റിഗേഷൻ ഡിവിഷനാണ് പ്രതിയെ പിടികൂടിയത്. മന്ത്രാലയങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഇടപാടുകൾ നടത്തിക്കൊടുക്കാമെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ ഇയാൾ നൽകിയ പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പ്രതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു വന്ന അന്വേഷണ സംഘം, പൊലീസിന്‍റെ രഹസ്യ ഏജന്‍റിന് പണത്തിന് പകരം വ്യാജ ശമ്പള സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാൾ നടത്തിയ മറ്റ് തട്ടിപ്പുകളെക്കുറിച്ചും വ്യാജരേഖ ചമയ്ക്കലുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ ചോദ്യം ചെയ്യൽ തുടരുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓഹരി വിപണിയിൽ നിക്ഷേപിച്ച് വൻ ലാഭം കൊയ്യാമെന്ന് വാഗ്ദാനം; രണ്ട് ലക്ഷം ദിനാറിന്‍റെ തട്ടിപ്പ്, കുവൈത്തിൽ രണ്ട് പേർക്കെതിരെ നടപടി
സൗദിയിൽ മലയാളികള്‍ തമ്മില്‍ വാക്കുതര്‍ക്കം, സംഘർഷം; ഒരാള്‍ക്ക് കുത്തേറ്റു