രഹസ്യ വിവരം കിട്ടിയതോടെ പരിശോധന, വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി കുവൈത്തിൽ പിടിയിൽ

Published : Feb 21, 2026, 05:11 PM IST
expat arrested in kuwait

Synopsis

കുവൈത്തിലെ ജാബർ അൽ-അഹമ്മദ് പ്രദേശത്ത് പ്രാദേശികമായി നിർമ്മിച്ച വാറ്റുചാരായം വിൽക്കുന്നതിനിടെ ഏഷ്യൻ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. മദ്യം വാങ്ങാനെന്ന വ്യാജേന ഉദ്യോഗസ്ഥർ നടത്തിയ ആസൂത്രിത നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.  

കുവൈത്ത് സിറ്റി: വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി പിടിയിൽ. കുവൈത്തിലെ ജാബർ അൽ- അഹമ്മദ് പ്രദേശത്ത് പ്രാദേശികമായി നിർമ്മിച്ച വാറ്റുചാരായം വിൽപ്പന നടത്തുന്നതിനിടെ ഏഷ്യൻ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു. അതീവ രഹസ്യമായും ആസൂത്രിതമായും നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. നിയമവിരുദ്ധമായി മദ്യം നിർമ്മിച്ച് വിൽപന നടത്തി വൻ ലാഭം കൊയ്യുന്ന ഒരു സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേനയുടെ പരിശോധന.

വിവരം ലഭിച്ചയുടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ കൃത്യമായ തെളിവുകൾ ശേഖരിക്കുകയും പ്രതിയെ പിടികൂടാൻ തന്ത്രപരമായ നീക്കം നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥൻ മദ്യം വാങ്ങാനെന്ന വ്യാജേന പ്രതിയെ സമീപിച്ചു. മദ്യം കൈമാറാനായി നിശ്ചയിച്ച സ്ഥലത്ത് പ്രതി എത്തിയ ഉടൻ തന്നെ നേരത്തെ തയ്യാറാക്കി നിർത്തിയ സംഘം ഇയാളെ വളയുകയായിരുന്നു. പരിശോധനയിൽ മദ്യം നിറച്ച 49 കുപ്പികൾ അധികൃതർ കണ്ടെടുത്തു. പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതിയെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ
കടലിൽ പണിതുയർത്തിയ മനുഷ്യ നിർമ്മിത ദ്വീപ്, ലോകത്തെ അത്ഭുതപ്പെടുത്തിയ ദുബായുടെ എഞ്ചിനീയറിങ് മിറക്കിൾ