ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ

Published : Feb 21, 2026, 04:39 PM IST
baby in lift

Synopsis

കുവൈത്തിലെ ജാബർ അൽ-അലിയിൽ സ്വന്തം വീടിനുള്ളിലെ ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ ദാരുണമായി മരിച്ചു. അധികൃതർ അന്വേഷണം ആരംഭിക്കുകയും, ലിഫ്റ്റുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.  

കുവൈത്ത് സിറ്റി: സ്വന്തം വീടിനുള്ളിലെ ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. കുവൈത്തിലെ ജാബർ അൽ- അലിയിലാണ് സംഭവം. കുവൈത്തി ബാലനാണ് മരണപ്പെട്ടത്. ബുധനാഴ്ച നടന്ന ഈ ദാരുണമായ അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ പട്രോളിംഗ് സംഘവും ആംബുലൻസ് യൂണിറ്റുകളും അഗ്നിശമന സേനയും സ്ഥലത്തെത്തി. വിദഗ്ധ സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചില്ല. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം തുടർനടപടികൾക്കായി ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി.

സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ലിഫ്റ്റിനുള്ളിൽ കുട്ടി കുടുങ്ങാനുണ്ടായ സാഹചര്യം വിശദമായി പരിശോധിച്ചുവരികയാണ്. ഇതിന് പിന്നാലെ, പാർപ്പിട സമുച്ചയങ്ങളിലും വാണിജ്യ കെട്ടിടങ്ങളിലും ലിഫ്റ്റുകൾ സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് കുവൈറ്റ് ഫയർ ഫോഴ്സ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് പ്രത്യേക പ്രസ്താവന പുറപ്പെടുവിച്ചു. ലിഫ്റ്റുകളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുട്ടികൾ തനിച്ച് ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കേണ്ട സുരക്ഷാ സജ്ജീകരണങ്ങൾ ലിഫ്റ്റുകളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പബ്ലിക് റിലേഷൻസ് വിഭാഗം ഓർമ്മിപ്പിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിട ഉടമകൾക്ക് പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ നൽകാനാണ് അധികൃതരുടെ തീരുമാനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടലിൽ പണിതുയർത്തിയ മനുഷ്യ നിർമ്മിത ദ്വീപ്, ലോകത്തെ അത്ഭുതപ്പെടുത്തിയ ദുബായുടെ എഞ്ചിനീയറിങ് മിറക്കിൾ
അഞ്ചുവർഷം കാരാഗൃഹത്തിൽ, കേസിൽപ്പെട്ട മലയാളിയുടെ കടങ്ങൾ തീർത്ത് അജ്ഞാതരായ സൗദി പൗരന്മാർ, ഒടുവിൽ നാടണഞ്ഞു