കുവൈത്തിൽ വീടുകളിൽ നിന്ന് ഗൃഹോപകരണങ്ങൾ മോഷ്ടിച്ച പ്രവാസി പിടിയിൽ

Published : Sep 29, 2026, 05:33 PM IST
Arrest

Synopsis

കുവൈത്തിൽ വീടുകളിൽ നിന്ന് ഗൃഹോപകരണങ്ങൾ മോഷ്ടിച്ച പ്രവാസി പിടിയിൽ. വാഷിംഗ് മെഷീനുകൾ, ഓവനുകൾ, റഫ്രിജറേറ്ററുകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇയാൾ മോഷ്ടിച്ചിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ വീടുകളിൽ നിന്ന് ഗൃഹോപകരണങ്ങളും അടുക്കള സാധനങ്ങളും മോഷ്ടിച്ച കേസിൽ ഒരു അറബ് പ്രവാസിയെ ജലീബ് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു. വാഷിംഗ് മെഷീനുകൾ, ഓവനുകൾ, റഫ്രിജറേറ്ററുകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇയാൾ മോഷ്ടിച്ചിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. മോഷ്ടിച്ച സാധനങ്ങൾ പിക്കപ്പ് വാഹനത്തിൽ കൊണ്ടുപോയി ഏഷ്യൻ പ്രവാസികൾക്ക് കൈമാറുകയും ഇവർ ഫ്രൈഡേ മാർക്കറ്റിൽ കുറഞ്ഞ വിലയ്ക്ക് ഉപയോഗിച്ച സാധനങ്ങളായി വിൽക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്.

ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരവധി മോഷണ വസ്തുക്കൾ ഒരു ഗോഡൗണിൽ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പതിനഞ്ചിലധികം മോഷണങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. തുടർ നിയമനടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എല്ലാ സർക്കാർ സേവനങ്ങളും ആറ് മാസത്തിനകം 'സഹേൽ' ആപ്പിലേക്ക്; നിർണായക നീക്കവുമായി കുവൈത്ത്
വിനോദത്തിന്‍റെ അപൂർവ വിരുന്നൊരുക്കാൻ റിയാദ് സീസൺ; ഏഴാം പതിപ്പ് ഒക്ടോബർ 21 മുതൽ