കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് പ്രവാസി മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്

Published : May 11, 2023, 09:19 PM IST
കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് പ്രവാസി മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്

Synopsis

മരണപ്പെട്ട പ്രവാസി ഏത് രാജ്യക്കാരാനാണെന്ന വിവരം ലഭ്യമായിട്ടില്ല. ഇയാള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്‍തിരുന്നയാളാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. 

മസ്‍കത്ത്: ഒമാനില്‍ കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു പ്രവാസി മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തിലായിരുന്നു അപകടമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മരണപ്പെട്ട പ്രവാസി ഏത് രാജ്യക്കാരാനാണെന്ന വിവരം ലഭ്യമായിട്ടില്ല. ഇയാള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്‍തിരുന്നയാളാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. അപകടം സംഭവിച്ച ഉടന്‍ തന്നെ പരിക്കേറ്റയാളെ ഇബ്രി ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിരത്തുകളിലെ അമിത വേഗത കാരണമായുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹന ഡ്രൈവര്‍മാരും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരും സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

അശ്രദ്ധമായോ ജീവനും സ്വത്തും അപകടത്തിലാക്കുന്ന തരത്തിലോ വാഹനം ഓടിക്കുന്നവര്‍ക്കും അപകടകരമായ തരത്തിലോ അല്ലെങ്കില്‍ നിരോധിത മേഖലകളിലോ ഓവര്‍ടേക്ക് ചെയ്യുന്നവര്‍ക്കും കര്‍ശനമായ ശിക്ഷകളാണ് ഒമാനിലെ ട്രാഫിക് നിയമങ്ങള്‍ പ്രകാരം ലഭിക്കുക. ഇത്തരത്തില്‍ റോഡില്‍ അശ്രദ്ധ കാണിക്കുന്നവര്‍ക്ക് പത്ത് ദിവസം മുതല്‍ രണ്ട് മാസം വരെ ജയില്‍ ശിക്ഷയോ 100 ഒമാനി റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read also: ബന്ധുവായ ആണ്‍കുട്ടിയെ 11 വയസുമുതല്‍ പീഡിപ്പിച്ചു, നിരവധി തവണ ബലാത്സംഗം ചെയ്തു; യുവാവിന് 20 വര്‍ഷം ജയില്‍ ശിക്ഷ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ
ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു