
റിയാദ്: തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ വെള്ളദുരൈ (66) യെ റിയാദില്‍ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്ഥിരമായി വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന ഡയന വാനിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്.
ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് വെള്ളദുരൈയെ വാഹനത്തിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം കെ.എം.സി.സി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. റെഡ് ക്രസൻറ് അധികൃതര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയും തുടര്‍നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരേതരായ മാതാപിതാക്കളുടെ മകനായ വെള്ളദുരൈയുടെ ഭാര്യയും നേരത്തെ മരണപ്പെട്ടിരുന്നു. സുദലൈമണി ഏക മകനാണ്. മരണാനന്തര നിയമനടപടികള്‍ ഏകോപിപ്പിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്. ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഉമര്‍ അമാനത്ത്, നസീര്‍ കണ്ണീരി എന്നിവരുടെ നേതൃത്വത്തിലാണ് നിലവില്‍ നടപടികള്‍ പുരോഗമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam