പ്രവാസി സംരംഭകര്‍ക്കായുള്ള ലോണ്‍ മേളയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം

Published : Dec 20, 2022, 05:49 PM IST
പ്രവാസി സംരംഭകര്‍ക്കായുള്ള ലോണ്‍ മേളയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം

Synopsis

സ്‌പോട്ട് രജിസ്‌ട്രേഷനായി മേള നടക്കുന്ന എസ്.ബി.ഐ ബ്രാഞ്ചുകളില്‍ നേരിട്ടെത്തിയാല്‍ മതിയാകും. ഇതിനായി പാസ്‍പോര്‍ട്ട്, ഫോട്ടോ, തിരിട്ടറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ചുളള ചെറുവിവരണം എന്നിവ കരുതേണ്ടതാണ്. 

കോഴിക്കോട്: അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും എസ്‍ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോണ്‍ മേളയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയും പങ്കെടുക്കാന്‍ അവസരം. ഡിസംബര്‍ 21 വരെ കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് ലോണ്‍ മേള നടക്കുന്നത്.
 
സ്‌പോട്ട് രജിസ്‌ട്രേഷനായി മേള നടക്കുന്ന എസ്.ബി.ഐ ബ്രാഞ്ചുകളില്‍ നേരിട്ടെത്തിയാല്‍ മതിയാകും. ഇതിനായി പാസ്‍പോര്‍ട്ട്, ഫോട്ടോ, തിരിട്ടറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ചുളള ചെറുവിവരണം എന്നിവ കരുതേണ്ടതാണ്. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റായ www.norkaroots.org/ndprem ലിങ്ക് വഴിയോ ഗൂഗിള്‍ ഫോം വഴിയോ അപേക്ഷ നല്‍കാനും അവസരമുണ്ട്. മലപ്പുറത്ത് എസ്.ബി.ഐ റീജിയണല്‍ ബിസിനസ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയില്‍ ബ്രാഞ്ചുകളിലും, തൃശ്ശൂര്‍ ജില്ലയില്‍ എസ്.ബി.ഐ SMECC, കരുണാകരന്‍ നമ്പ്യാര്‍ റോഡ് ബ്രാഞ്ചിലുമാണ് വായ്‍പാ മേള നടക്കുന്നത്.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍  നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ്  പദ്ധതി (NDPREM) പ്രകാരമാണ് വായ്‍പാ മേള. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങിവന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.  

പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്‍പകളാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്‍പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Read also: പുതുവര്‍ഷാരംഭം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

The UAE Lottery – ആദ്യമായി ഗെയിം കളിച്ചു; കൈയ്യിൽ എത്തിയത് AED 5 മില്യൺ
അഞ്ച് ദിവസത്തെ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത, ഒമാനിൽ ആകാംക്ഷയോടെ പ്രവാസികളും