രാജ്യത്തെ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. 

അബുദാബി: യുഎഇയില്‍ പുതുവര്‍ഷപ്പിറവി പ്രമാണിച്ച് ജനുവരി ഒന്നിന് സ്വകാര്യ മേഖലയ്ക്കും ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ബാധകമായ അവധി ദിനങ്ങള്‍ സംബന്ധിച്ച് യുഎഇ ക്യാബിനറ്റ് കൈക്കൊണ്ട തീരുമാനം അനുസരിച്ചാണ് അവധി.

Scroll to load tweet…


Read also: ഡ്രൈവര്‍ ആക്‌സിലേറ്റര്‍ ചവിട്ടി; യുഎഇയില്‍ പ്രവാസി മെക്കാനിക്കിന് മുകളില്‍ കാര്‍ വീണ് ദാരുണാന്ത്യം

ലോകകപ്പ് വിജയാഘോഷത്തിനിടെ ദുബൈയില്‍ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു
ദുബൈ: ദുബൈയില്‍ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു. അര്‍ജന്റീന - ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ഞായറാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.

അല്‍ വാസല്‍ റോഡില്‍ രാത്രി 11.50നായിരുന്നു തീപിടിത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ലോകകപ്പ് ഫൈനല്‍ മത്സരം കണ്ട ശേഷം ആഹ്ലാദാരവം മുഴക്കി മടങ്ങിയ കാറുകളാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് തീപിടിത്തം നിയന്ത്രണവിധേയമാക്കി. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സം നേരിട്ടിരുന്നു.

Read also: സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ നടത്തിയ പാര്‍ട്ടിക്കിടെ 28കാരന്‍ കുത്തേറ്റു മരിച്ചു