
മനാമ: ബഹ്‍റൈനിലെ ഒരു എ.സി റിപ്പയറിങ് വര്‍ക്ക്ഷോപ്പിലുണ്ടായ വന്‍ തീപിടുത്തത്തില്‍ പ്രവാസി മരിച്ചു. കഴിഞ്ഞ ദിവസം റാസ് സുവൈദിലായിരുന്നു സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടത് 37 വയസുകാരനായ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഴ് ഫയര്‍ എഞ്ചിനുകളും 27 അഗ്നിശമന സേനാ അംഗങ്ങളും കൂടിച്ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു.
തീപിടുത്തമുണ്ടായ വര്‍ക്ക്ഷോപ്പിനുള്ളില്‍ കുടുങ്ങിപ്പോയ പ്രവാസി യുവാവ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ഥലത്ത് അഗ്നിശമന സേനാ അംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും റാസ് സുവൈദിലെ ഒരു പെയിന്റ് സംഭരണ കേന്ദ്രത്തില്‍ വലിയ തീപിടുത്തമുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam