പ്രവാസി വീട്ടുജോലിക്കാരി സ്‌പോണ്‍സറുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

By Web TeamFirst Published Jun 25, 2021, 11:50 AM IST
Highlights

കയറുകൊണ്ട് കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശ്രീലങ്കന്‍ സ്വദേശിയായ വീട്ടുജോലിക്കാരി സ്‌പോണ്‍സറുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. സുര്‍റായിലുള്ള വീട്ടിലാണ് സംഭവം. വീട്ടുജോലിക്കാരി തൂങ്ങി മരിച്ചതായി കുവൈത്ത് സ്വദേശിയായ സ്‌പോണ്‍സര്‍ തന്നെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചത്.

ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. കയറുകൊണ്ട് കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!