വാരാന്ത്യങ്ങളിലും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Jun 25, 2021, 10:52 AM IST
Highlights

രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം നാലുമണി വരെ ആയിരിക്കും വാക്‌സിന്‍ ലഭിക്കുക.

മസ്‌കറ്റ്: വാരാന്ത്യ ദിനങ്ങളായ ഇന്നും നാളെയും (വെള്ളി,ശനി) 45 വയസ്സും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്ന പ്രധാന കേന്ദ്രമായ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്‍ററില്‍ നിന്നും വാക്‌സിനേഷന്‍ ലഭിക്കും.

രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം നാലുമണി വരെ ആയിരിക്കും വാക്‌സിന്‍ ലഭിക്കുക. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഒമാനില്‍ ഇതിനകം 15 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ എത്തിയതായി ഒമാന്‍ ആരോഗ്യ മന്ത്രി സൈദ് ഹുമൈദ് അല്‍ സൈദ് വ്യക്തമാക്കിയിട്ടുണ്ട്. 32 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ജൂലൈ ആദ്യ വാരം മുതല്‍ സെപ്തംബര്‍ മാസം വരെയുള്ള കാലയളവില്‍ ഓമനിലെത്തുമെന്നും മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!