പ്രവാസി മലയാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

Published : Oct 25, 2026, 03:07 PM ISTUpdated : Oct 25, 2026, 03:09 PM IST
bahrain obit

Synopsis

പ്രവാസി മലയാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. തൃശൂർ ചെമ്പൂത്ര സ്വദേശി എൽദോ മത്തായി (37) ആണ് ബഹ്റൈനിൽ നിര്യാതനായത്.

മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. തൃശൂർ ചെമ്പൂത്ര സ്വദേശി എൽദോ മത്തായി (37) ആണ് ബഹ്റൈനിൽ നിര്യാതനായത്. അമ്മ: ലിസി, ഭാര്യ: അനു. മക്കൾ: ഇവാനിയ, ബസേലിയോ.

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് തെങ്കര പറശ്ശേരി കാപ്പിൽ ഉമർ (41) ആണ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെ ലൈല അഫ്‌ലാജിലാണ് മരിച്ചത്. 20 വർഷത്തോളമായി പ്രവാസിയായ അദ്ദേഹം അവിടെ ഒരു ബക്കാലയിൽ (പലചരക്ക് കട) ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.

പരേതനായ കാപ്പിൽ അബുവിന്റെയും ഫാത്തിമയുടെയും മകനാണ്. ജസീലയാണ് ഭാര്യ. നിദ ഫാത്തിമ, മുഹമ്മദ് നഹീം, മുഹമ്മദ് നസൽ എന്നിവർ മക്കളാണ്. ഉമറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മുസ്തഫ വേളൂരാൻ, ലൈലാ അഫ്‌ലാജ് കെ.എം.സി.സി നേതാക്കളായ നാസർ കൊടുവള്ളി, മുസ്തഫ, അറ്റോർണി ഹംസ എന്നിവർ ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിൽ 2,000 സ്വദേശി അധ്യാപകരെ നിയമിക്കാൻ പദ്ധതി; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപ്പിലാക്കും
ജർമ്മനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുവൈത്തിൽ പ്രവാസി യുവതിക്ക് 1,000 ദിനാർ നഷ്ടമായി