ഒമാനില്‍ പ്രവാസി ജനസംഖ്യ 38.8 ശതമാനമായി കുറഞ്ഞു

By Web TeamFirst Published May 17, 2021, 11:54 PM IST
Highlights

നിലവില്‍ ഒമാനിലെ ജനസംഖ്യയില്‍ 61.2 ശതമാനം സ്വദേശികളും 38.8 ശതമാനം പ്രവാസികളുമാണ്. 45,07,468 ആണ് രാജ്യത്തെ ആകെ ജനസംഖ്യ. ഇവരില്‍ 27,57,983 പേര്‍ സ്വദേശികളും 17,49,485 പേര്‍ പ്രവാസികളുമാണ്. 

മസ്‍കത്ത്: ഒമാനിലെ പ്രവാസി ജനസംഖ്യ 38.8 ശതമാനമായി കുറഞ്ഞതായി കണക്കുകള്‍. മേയ് 15 വരെയുള്ള കണക്കുകളിലാണ് ഇക്കാര്യമുള്ളത്. മാര്‍ച്ച് അവസാനം 38.9 ശതമാനമായിരുന്ന പ്രവാസി ജനസംഖ്യയിലാണ് ഒന്നര മാസം കൊണ്ട് 0.1 ശതമാനത്തിന്റെ കുറവുണ്ടായത്.

നിലവില്‍ ഒമാനിലെ ജനസംഖ്യയില്‍ 61.2 ശതമാനം സ്വദേശികളും 38.8 ശതമാനം പ്രവാസികളുമാണ്. 45,07,468 ആണ് രാജ്യത്തെ ആകെ ജനസംഖ്യ. ഇവരില്‍ 27,57,983 പേര്‍ സ്വദേശികളും 17,49,485 പേര്‍ പ്രവാസികളുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ സ്വദേശി ജനസംഖ്യയില്‍ 2.97 ശതമാനത്തിന്റെ കുറവ് വന്നതായി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

മസ്‍കത്തിലാണ് ഏറ്റവുമധികം പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ദോഫാര്‍, അല്‍ ദാഹിറ എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. രാജ്യം വിട്ട പ്രവാസികളില്‍ 17.4 ശതമാനവും ഇന്ത്യക്കാരനാണ്. തൊട്ടുപിന്നില്‍ ബംഗ്ലാദേശുകാരും പാകിസ്ഥാനികളും ഫിലിപ്പൈനികളുമാണ്. 

click me!