ക്വാറന്റീന്‍ നിയമം ലംഘിച്ച പ്രവാസിക്ക് തടവുശിക്ഷ, നാടുകടത്തല്‍

By Web TeamFirst Published Oct 29, 2020, 11:21 PM IST
Highlights

സുപ്രീം കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് വിവിധ ഗവര്‍ണറേറ്റുകളിലായി കോടതി ശിക്ഷിച്ച ഏഴുപേരുടെ ചിത്രങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ ഒമാന്‍ സ്വദേശികളും ഒരാള്‍ പാകിസ്ഥാനിയും മറ്റൊരാള്‍ ബംഗ്ലാദേശ് സ്വദേശിയുമാണ്.

മസ്‌കറ്റ്: ഒമാനില്‍ ക്വാറന്റീന്‍ നിയമം ലംഘിച്ച പ്രവാസിക്ക് ഒരു മാസം തടവുശിക്ഷയും നാടുകടത്തലും. ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ചുമത്തിയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

അതേസമയം സുപ്രീം കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് വിവിധ ഗവര്‍ണറേറ്റുകളിലായി കോടതി ശിക്ഷിച്ച ഏഴുപേരുടെ ചിത്രങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ ഒമാന്‍ സ്വദേശികളും ഒരാള്‍ പാകിസ്ഥാനിയും മറ്റൊരാള്‍ ബംഗ്ലാദേശ് സ്വദേശിയുമാണ്. സഞ്ചാര വിലക്ക്, മാസ്‌ക് ധരിക്കല്‍, ഹോം ക്വാറന്റീന്‍ ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് വിവിധ ഗവര്‍ണറേറ്റുകളിലെ കോടതികള്‍ ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ആറുമാസം തടവും 1,000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. വിദേശികളെ ശിക്ഷാ കാലാവധി കഴിയുമ്പോള്‍ നാടുകടത്തും.   
 

click me!