ഭാര്യയും നവജാത ശിശുവും സൗദിയില്‍ മരിച്ചതിന് പിന്നാലെ നാട്ടിലെത്തിയ യുവാവ് മരിച്ച നിലയില്‍

Published : Aug 26, 2021, 10:50 PM IST
ഭാര്യയും നവജാത ശിശുവും സൗദിയില്‍ മരിച്ചതിന് പിന്നാലെ നാട്ടിലെത്തിയ യുവാവ് മരിച്ച നിലയില്‍

Synopsis

ആറ് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ നാട്ടിലേക്ക് കൊണ്ടുവരാനിരിക്കെയാണ് കൊവിഡ് ബാധിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ശസ്‍ത്രക്രിയയിലൂടെ പൂറത്തെടത്തു. തൊട്ടുപിന്നാലെ ഗാഥ മരിച്ചു. രണ്ട് ദിവസത്തിന് ശേഷം കുഞ്ഞും മരിച്ചു. 

എറണാകുളം: ഭാര്യയും നവജാത ശിശുവും സൗദിയില്‍ കൊവിഡ് ബാധിച്ചു മരിച്ചതിന് പിന്നാലെ നാട്ടിലെത്തിയ യുവാവ് മരിച്ച നിലയില്‍. ആലുവ ചെങ്ങമനാട് സ്വദേശി വിഷ്‍ണുവിനെയാണ് വീട്ടില്‍മരിച്ച നിലയില്‍ കണ്ടെത്തിയത്. അക്കൗണ്ടായിരുന്ന വിഷ്‍ണു, ഭാര്യ ഗാഥയ്‍ക്കൊപ്പം സൗദിയിലെ ഖത്തീഫിലായിരുന്നു താമസിച്ചിരുന്നത്.

ആറ് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ നാട്ടിലേക്ക് കൊണ്ടുവരാനിരിക്കെയാണ് കൊവിഡ് ബാധിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ശസ്‍ത്രക്രിയയിലൂടെ പൂറത്തെടത്തു. തൊട്ടുപിന്നാലെ ഗാഥ മരിച്ചു. രണ്ട് ദിവസത്തിന് ശേഷം കുഞ്ഞും മരിച്ചു. ഇതിന് ശേഷം നാട്ടിലെത്തിയ വിഷ്‍ണു കടുത്ത മാനസിക വിഷമത്തിലായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 5 സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി, കർശന നടപടി ആവശ്യപ്പെട്ട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജൻ, ആയിരത്തിലധികം ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടികൂടി