
റിയാദ്: സൗദി അറേബ്യയിലെ സന്ദര്‍ശക വിസ പുതുക്കുന്നതിന് ജോര്‍ദാനില്‍ പോയി മടങ്ങി വരുന്നതിനിടെ പ്രവാസി വനിത മരിച്ചു. ജിദ്ദ ശറഫിയയില്‍ നിന്ന് ബസ് മാര്‍ഗം അയല്‍ രാജ്യമായ ജോര്‍ദാനില്‍ പോയി മടങ്ങുകയായിരുന്ന 44 വയസുകരിയായ ബംഗ്ലാദേശി സ്വദേശിനിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവും മകനും ഒപ്പമുണ്ടായിരുന്നു.
തബൂക്ക് ഹക്കല്‍ വഴിയാണ് ഇവര്‍ ജോര്‍ദാനിലെത്തിയത്. തുടര്‍ന്ന് വിസ പുതുക്കിയ ശേഷം സൗദി അറേബ്യയിലേക്ക് മടങ്ങി വരികയായിരുന്നു. ഇതിനിടെയാണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായത്. തുടര്‍ന്ന് റെഡ് ക്രസന്റ് ആംബുലന്‍സില്‍ ഇവരെ അല്‍ ബദ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം അല്‍ ബദ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read also: സൗദി അറേബ്യയില്‍ കാണാതായ വ്യവസായിയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം
പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 15,050 വിദേശികള്‍
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 15,050 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ഓഗസ്റ്റ് 18 മുതല്‍ ഓഗസ്റ്റ് 24 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ 9,028 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,092 പേരെ പിടികൂടിയത്. 1,930 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 364 പേര്‍. ഇവരില്‍ 41 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 53 ശതമാനം പേര്‍ എത്യോപ്യക്കാരും 6 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam