സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്‍തു; പ്രവാസി വനിതയ്‍ക്ക് ശിക്ഷ

By Web TeamFirst Published Aug 8, 2022, 9:51 AM IST
Highlights

അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്‍തതിനുള്ള ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ബഹ്റൈനില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്‍തു. 

മനാമ: ബഹ്റൈനില്‍ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് വിദേശ വനിതയ്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷ. അറബ് വംശജയായ പ്രവാസി വനിതക്ക് കഴിഞ്ഞ ദിവസമാണ് ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. വിവര സാങ്കേതിക ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്‍തതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ബഹ്റൈനിലെ താമസ നിയമങ്ങള്‍ ലംഘിച്ചതിന് ഇവര്‍ നേരത്തെ 10 ദിവസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്‍തതിനുള്ള ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ബഹ്റൈനില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്‍തു. വീഡിയോ ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഫോണ്‍ അധികൃതര്‍ പിടിച്ചെടുത്തു. അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്ന സ്വന്തം വീഡിയോയും സംസാരവും ചിത്രീകരിച്ച് ഇവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Read also: കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു

ഉച്ചവിശ്രമ നിയമം പെട്രോളിയം, ഗ്യാസ് മേഖലകളില്‍ ബാധകമല്ലെന്ന് തൊഴില്‍ മന്ത്രാലയം
മനാമ: ബഹ്റൈനില്‍ ഇപ്പോള്‍ നിലവിലുള്ള രണ്ട് മാസത്തെ ഉച്ചവിശ്രമ നിയമം പെട്രോളിയം, ഗ്യാസ് മേഖലകളില്‍ ബാധകമല്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒപ്പം അടിയന്തര സ്വഭാവത്തിലുള്ള അറ്റകുറ്റപ്പണികളെയും ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബഹ്റൈനില്‍ ജൂലൈ ആദ്യത്തില്‍ ആരംഭിച്ച ഉച്ചവിശ്രമ നിയമം ഓഗസ്റ്റ് അവസാനം വരെ നീണ്ടുനില്‍ക്കും.

കഠിനമായ ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് തൊഴിലുടമകളുടെ ബാധ്യതയാണെന്ന് ഇന്‍സ്‍പെക്ഷന്‍ ആന്റ് പ്രൊഫഷണല്‍ സേഫ്റ്റി ഡയറക്ടര്‍ മുസ്‍തഫ അല്‍ ശൈഖ് പറ‍ഞ്ഞു. രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പാക്കിയ ശേഷം, സൂര്യാഘാതം കാരണമായുണ്ടാകുന്ന പരിക്കുകളുടെയും മറ്റ് പ്രശ്നങ്ങളുടെയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് രാജ്യത്തെ മനുഷ്യവിഭവശേഷി സംരക്ഷിക്കുന്നതിന് വഴിതെളിച്ചതായും അദ്ദേഹം പറഞ്ഞു. തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ചവിശ്രമ നിയമത്തിന്റെ ലംഘനം കണ്ടെത്തിയാല്‍ തൊഴിലുടമയെയോ അല്ലെങ്കില്‍ തൊഴിലുടമയുടെ പ്രതിനിധിയെയോ വിളിച്ചുവരുത്തി അവരുടെ മൊഴി രേഖപ്പെടുത്തും. ശേഷം തുടര്‍ നടപടികള്‍ക്കായി കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. 

Read also: ഒപ്പം ജോലി ചെയ്യുന്നയാളിനെ വാട്സ്ആപിലൂടെ അസഭ്യം പറഞ്ഞു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ

click me!