Latest Videos

കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു

By Web TeamFirst Published Aug 8, 2022, 8:46 AM IST
Highlights

വിദേശത്തു നിന്നെത്തിയ നടിയുടെ പാസ്‍പോര്‍ട്ട് സ്റ്റാമ്പ് ചെയ്യുന്നതിനിടെ ഇവരുടെ പേരില്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതായി കണ്ടെത്തി. ഇതോടെ ഇവരെ വിമാനത്താവളത്തില്‍ തടഞ്ഞുവെയ്‍ക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു. ഇവര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. എന്നാല്‍ അറസ്റ്റിലായ നടിയുടെ പേരോ മറ്റ് വിശദ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. വിദേശത്തു നിന്നെത്തിയ നടിയുടെ പാസ്‍പോര്‍ട്ട് സ്റ്റാമ്പ് ചെയ്യുന്നതിനിടെ ഇവരുടെ പേരില്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതായി കണ്ടെത്തി. ഇതോടെ ഇവരെ വിമാനത്താവളത്തില്‍ തടഞ്ഞുവെയ്‍ക്കുകയായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും തുടര്‍ന്ന് ശരീരത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ ഇവരെ ക്രിമിനല്‍ എവിഡന്‍സസ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയെന്നും അല്‍ റായ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Read also:  കുട്ടികളെ കാറിന്റെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്‍ത 180 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി

ഒമാനില്‍ 40 കിലോയിലേറെ ഹാഷിഷ് ഉള്‍പ്പെടെ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി
മസ്‌കറ്റ്: ഒമാനില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 40 കിലോഗ്രാമിലേറെ ഹാഷിഷ് പിടിച്ചെടുത്തു. മുസന്ദം ഗവര്‍ണറേറ്റിലെ ഒരു ഫാമില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ലഹരിമരുന്ന് പിടിച്ചെടുത്തത്.

മുസന്ദം ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍ ചേര്‍ന്ന് 43 കിലോഗ്രാം ഹാഷിഷ്, ക്രിസ്റ്റല്‍ മയക്കുമരുന്ന്, ഹെറോയിന്‍, ലഹരിഗുളികകള്‍, തോക്കുകള്‍ എന്നിവ ഫാമില്‍ നിന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയ്‍ക്കും വെള്ളക്കെട്ടിനും സാധ്യതയെന്ന് പ്രവചനം

إدارة مكافحة المخدرات والمؤثرات العقلية بقيادة شرطة محافظة مسندم تتمكن من ضبط (٤٣) كيلوجرام من مخدر الحشيش وكميات من مخدري الكريستال والهيروين وكمية من أقراص المؤثرات العقلية وأسلحة نارية في إحدى المزارع. pic.twitter.com/iP5EF3rq7W

— شرطة عُمان السلطانية (@RoyalOmanPolice)

പ്രവാസികളുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ വന്‍ മദ്യശേഖരം പിടികൂടി
മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ മദ്യശേഖരം. മസ്‍കത്തിലെ സീബ് വിലായത്തില്‍ രണ്ടിടങ്ങളിലാണ് പരിശോധന നടത്തിയത്.

വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പരിശോധനകള്‍ക്കിടെ അറസ്റ്റ് ചെയ്‍തു. പിടിയിലായവര്‍ ഏഷ്യന്‍ വംശജരാണ്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ ഒമാന്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. പ്രതികള്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ നടപടി

click me!