
മനാമ: ബഹ്‌റൈനിലെ അംവാജ് ഐലന്‍ഡില്‍ പ്രവാസി വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ മകന്‍ അറസ്റ്റില്‍. തിങ്കളാഴ്ച വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലാണ് 47കാരിയായ പ്രവാസി വീട്ടമ്മയെ കണ്ടെത്തിയത്.
കേസില്‍ 28കാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു. കൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കുറ്റവാളിയെന്ന് സംശയിക്കുന്ന മകനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. അറസ്റ്റിലായ യുവാവിനെതിരെയുള്ള നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുഹറഖ് ഗവര്‍ണറേറ്റ് പൊലീസ് ജനറല്‍ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam