
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 242-ാമത് സീരീസ നറുക്കെടുപ്പില്‍ 12 മില്യന്‍ ദിര്‍ഹം( 24 കോടി രൂപ) സ്വന്തമാക്കി പാകിസ്ഥാനില്‍ നിന്നുള്ള റാഷിദ് മന്‍സൂര്‍ മന്‍സൂര്‍ അഹ്മദ്. അബുദാബിയില്‍ താമസിക്കുന്ന റാഷിദ് കഴിഞ്ഞ 28 വര്‍ഷമായി യുഎഇ നിവാസിയാണ്. ലഹോര്‍ സ്വദേശിയായ റാഷിദ്, വിദേശയാത്രയ്ക്ക് ശേഷം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് ഇന്‍-സ്‌റ്റോര്‍ കൗണ്ടറില്‍ നിന്ന് ബിഗ് ടിക്കറ്റ് ആദ്യമായി വാങ്ങുന്നത്. രണ്ടാം തവണ ബിഗ് ടിക്കറ്റ് വാങ്ങിയതിലൂടെ അദ്ദേഹത്തിനെ ഭാഗ്യം തുണച്ചു. ഇത്തവണത്തെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുമായി.
വായ്പ എടുത്ത തുക അടച്ചു തീര്‍ക്കുന്നതിന് സമ്മാനത്തുകയുടെ ഒരു ഭാഗം വിനിയോഗിക്കുമെന്ന് റാഷിദ് പറഞ്ഞു. പിഎച്ച്ഡികള്‍, ബിരുദാനന്തര ബിരുദം, ബിരുദം എന്നിവ പഠിച്ചുകൊണ്ടിരിക്കുന്ന തന്റെ അഞ്ച് മക്കളുടെ പഠനത്തിനായി ബാക്കി തുക ചെലവഴിക്കുമെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു.
ബിഗ് ടിക്കറ്റിന്റെ സെപ്തംബറില്‍ വരാനിരിക്കുന്ന തത്സമയ മൈറ്റി 20 മില്യന്‍ നറുക്കെടുപ്പില്‍ ഒരു ഭാഗ്യശാലിക്ക് ഗ്രാന്‍ഡ് പ്രൈസായി ലഭിക്കുക 20 മില്യന്‍ ദിര്‍ഹമാണ്. രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും മൂന്നാം സമ്മാനമായി 100,00 ദിര്‍ഹവും 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും വിജയികളെ കാത്തിരിക്കുന്നു. ഇന്നലത്തെ നറുക്കെടുപ്പിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കൂ.
റാസല്‍ഖൈമയില്‍ താമസിക്കുന്ന പ്രവാസി മലയാളി സജികുമാര്‍ സുകുമാരനാണ് 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചത്. ജൂലൈ 25ന് ബിഗ് ടിക്കറ്റ് വെബ്‍സൈറ്റിലൂടെ എടുത്ത 217852 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. പാകിസ്ഥാന്‍ പൗരനായ തൗസീഫ് അക്തര്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം നേടി. ജൂലൈ 29ന് ഓണ്‍ലൈനിലൂടെ എടുത്ത 129275 നമ്പര്‍ ടിക്കറ്റാണ് അദ്ദേഹത്തെ സമ്മാനാര്‍ഹനാക്കിയത്.
ഇന്ത്യക്കാരനായ മുഹമ്മദ് നിസാറിനാണ് നറുക്കെടുപ്പില്‍ നാലം സമ്മാനം ലഭിച്ചത്. ജൂലൈ 26ന് വെബ്‍സൈറ്റിലൂടെ എടുത്ത 172960 എന്ന നമ്പറിലെ ടിക്കറ്റിലൂടെ 50,000 ദിര്‍ഹമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഡ്രീം കാര്‍ സീരിസ് 20 നറുക്കെടുപ്പില്‍ ഫിലിപ്പൈന്‍സ് പൗരനായ ഷാരോണ്‍ കാബെല്ലോ വിജയിയായി. 016827 എന്ന നമ്പറിലെ ടിക്കറ്റിലൂടെ ബി.എം.ഡബ്ല്യൂ കാര്‍ അദ്ദേഹത്തിന് സ്വന്തമായി.
3,00,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍
പ്രൊമോഷന്‍ 1: ഓഗസ്റ്റ് 1 - 10, നറുക്കെടുപ്പ് തീയതി - ഓഗസ്റ്റ് 11 (വ്യാഴാഴ്‍ച)
പ്രൊമോഷന്‍ 2: ഓഗസ്റ്റ് 11 - 17, നറുക്കെടുപ്പ് തീയതി - ഓഗസ്റ്റ് 18 (വ്യാഴാഴ്‍ച)
പ്രൊമോഷന്‍ 3: ഓഗസ്റ്റ് 18 - 24, നറുക്കെടുപ്പ് തീയതി - ഓഗസ്റ്റ് 25 (വ്യാഴാഴ്‍ച)
പ്രൊമോഷന്‍ 4: ഓഗസ്റ്റ് 25 - 31, നറുക്കെടുപ്പ് തീയതി - സെപ്റ്റബര്‍ 1 (വ്യാഴാഴ്‍ച)
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ