
അബുദാബി: ബിഗ് ടിക്കറ്റിന്റെ മൈറ്റി 20 മില്യന്‍ സീരീസ് 240 നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (ഏകദേശം 40 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. ബംഗ്ലാദേശ് സ്വദേശിയായ ആരിഫാണ് സമ്മാനാര്‍ഹനായത്. 144481 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് അദ്ദേഹം വിജയിയായത്.
നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും സമ്മാനവിവവരം അറിയിക്കാന്‍ ആരിഫിനെ വിളിച്ചിരുന്നു. സമ്മാനം നേടിയ വിവരം ആദ്യം അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. 271300 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരിയായ ഫബിത ബിനാസ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരിയായ നിഹിത വിന്‍സന്‍റ് ആണ്. 219746 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 50,000 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള സന്തോഷ് പയ്യാമ്പ്രയില്‍ രവീന്ദ്രന്‍ നാലാം സമ്മാനമായ 053184 ദിര്‍ഹം നേടി. ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ഇന്ത്യക്കാരനായ ജയ്സണ്‍ ജോണ്‍ 018924 എന്ന ടിക്കറ്റ് നമ്പരിലൂടെ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ