
കുവൈത്ത് സിറ്റി: കുവൈത്തിലെ താമസ നിയമങ്ങൾ ലംഘിച്ച പ്രവാസിക്ക് ഒരു വര്‍ഷം തടവ്. 2018 മുതൽ ഇയാൾ താമസ നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ സിവിൽ ഐഡി കാർഡുകൾ ഉൾപ്പെടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. ഒറിജിനൽ ഫോട്ടോകൾ മാറ്റി സ്വന്തം ഫോട്ടോകൾ പതിപ്പിച്ച നിലയിലായിരുന്നു അവ.
അറസ്റ്റ് ചെയ്യുമ്പോൾ വ്യാജ കരാറുകളും ഇയാളുടെ പക്കലുണ്ടായിരുന്നു. തട്ടിപ്പ്, വഞ്ചന, ഔദ്യോഗിക രേഖകളുടെ വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഒരു പൗരന് 1,850 ദിനാർ ഇയാൾ നൽകാനുണ്ടെന്നും ആരോപണവുമുണ്ട്. കൂടാതെ, രാജ്യത്തെ അനധികൃത താമസവുമായി ബന്ധപ്പെട്ട കൂടുതൽ നിയമലംഘനങ്ങൾക്ക് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റും ഇയാളെ തിരയുന്നുണ്ട്.
Read Also - കർശന പരിശോധനയിൽ കുടുങ്ങിയത് അഞ്ച് പേർ,കൈവശം ഹാഷിഷും ക്രിസ്റ്റൽ മെത്തും കഞ്ചാവുമടക്കം 14 കിലോ ലഹരിമരുന്ന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ