സംശയാസ്പദമായ പെരുമാറ്റം, പരിശോധനയിൽ വാഹനത്തിൽ നിന്നും മയക്കുമരുന്നും ​സി​ഗരറ്റും കണ്ടെത്തി, കുവൈത്തിൽ പ്രവാസി പിടിയിൽ

Published : Jun 15, 2025, 02:19 PM IST
campaign

Synopsis

അർദിയ ഇൻഡസ്ട്രിയൽ ഏരിയയുടെ പ്രവേശന കവാടത്തിൽ ചെക്ക് പോയിന്റിൽ വെച്ചാണ് ഇയാൾ പിടിയിലായത്

കുവൈത്ത് സിറ്റി: കുവൈത്തിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിലായി. കഴിഞ്ഞ രാത്രിയാണ് ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ബാക്കപ്പ് പട്രോൾ സംഘം മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഒരു പ്രവാസിയെ പിടികൂടിയത്. ഇയാളുടെ കൈവശം മയക്കുമരുന്നും കണ്ടെത്തിയതിനെത്തുടർന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.

അർദിയ ഇൻഡസ്ട്രിയൽ ഏരിയയുടെ പ്രവേശന കവാടത്തിൽ ചെക്ക് പോയിന്റിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ, ഫർവാനിയ പട്രോൾ സംഘം ഒരു പ്രവാസി ഓടിച്ചിരുന്ന കാർ ശ്രദ്ധിക്കുകയായിരുന്നു. അയാളുടെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. അയാൾ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നെന്ന് അധികൃതർക്ക് പെട്ടെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്നും ഒരു ഹാഷിഷ് സിഗരറ്റും കണ്ടെത്തുകയായിരുന്നു. പിടിയിലായ വ്യക്തിയെയും പിടിച്ചെടുത്ത സാധനങ്ങളും കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ