
റിയാദ്: രണ്ടുദിവസമായി ശാരീരിക അസ്വസ്ഥതകൾ നേരിട്ട മലയാളി ദമ്മാമിൽ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളി സാംസ്കാരിക വേദികൾക്ക് സുപരിചിതനായ ഗായകൻ കൂടിയായ തിരുവനന്തപുരം വക്കം സ്വദേശി കൊച്ചുവറുവിളാകം ഗോമതി ഭവനിൽ പരേതനായ ബാബു ശശി ഭൂഷണിന്റെ മകൻ ഷമ്മി ഭൂഷണാണ് (49) മരിച്ചത്. അൽദ്രീസ് പെട്രോളിയം ആൻഡ് ട്രാൻസ്പോർട്ടേഷൻ കമ്പനി ജീവനക്കാരനാണ്. ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് സമീപത്തെ ക്ലിനിക്കിൽ ചികിത്സ തേടുകയും രണ്ട് ദിവസമായി ജോലിക്ക് പോകാതെ മുറിയിൽ വിശ്രമിക്കുകയുമായിരുന്നു.
എന്നാൽ, വ്യാഴാഴ്ച രോഗം മൂർച്ഛിച്ചു. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയ സഹപ്രവർത്തകർ അവശനിലയിൽ ഷമ്മിയെ കാണുകയും ഉടൻ റെഡ് ക്രസൻറ് ആംബുലൻസിൽ ദമ്മാം സെക്യൂരിറ്റി ഫോഴ്സ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി അധികാരികൾ പൂർത്തീകരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam