
കുവൈത്ത് സിറ്റി: കുവൈത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഏഷ്യൻ പ്രവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈഞരമ്പുകൾ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ പാരാമെഡിക്കുകൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹം നിലവിൽ നിരീക്ഷണത്തിലാണ്.
ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താൻ ചോദ്യം ചെയ്യൽ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ജബ്രിയ പ്രദേശത്തെ താമസസ്ഥലത്ത് വെച്ച് ആത്മഹത്യ ശ്രമം കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ ഓപ്പറേഷൻസ് റൂമിൽ വിവരമറിയിക്കുകയായിരുന്നു എന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. പൊലീസ് പട്രോൾ, ആംബുലൻസ് ടീമുകൾ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ