പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി

Published : Apr 28, 2023, 05:31 PM IST
പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി

Synopsis

രോഗികൾക്കും അശരണർക്കും മരുന്ന്, ഭക്ഷണം, താമസ സൗകര്യം, ധനസഹായം തുടങ്ങിയവ എത്തിക്കുന്നതിനും ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനം വഴി നൂറുകണക്കിന് ആളുകളെ നാട്ടിലെത്തിക്കുന്നതിനും അജി പി. വർഗീസ് വടക്കേക്കര നേതൃത്വം നൽകി.

ദുബൈ: പ്രവാസി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി ഇടവക അംഗം അജി പി. വർഗീസ് വടക്കേക്കര (50) നാട്ടിൽ നിര്യാതനായി. അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു. ഹെൽപ്പിങ് ഹാൻഡ്‌സ് യു.എ.ഇ എന്ന സംഘടനയുടെ ഭാരവാഹിയായിരുന്ന അജി കോവിഡ്​ കാലത്ത് പ്രവാസികൾക്കിടയിൽ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു. 

രോഗികൾക്കും അശരണർക്കും മരുന്ന്, ഭക്ഷണം, താമസ സൗകര്യം, ധനസഹായം തുടങ്ങിയവ എത്തിക്കുന്നതിനും ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനം വഴി നൂറുകണക്കിന് ആളുകളെ നാട്ടിലെത്തിക്കുന്നതിനും അജി പി. വർഗീസ് വടക്കേക്കര നേതൃത്വം നൽകി. ലോക പ്രവാസി സംഗമത്തിന്റെ ജനറൽ കൺവീനര്‍, പത്തനംതിട്ട ലയൺസ്, റോട്ടറി ക്ലബ് തുടങ്ങിയവയുടെ പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. തീർഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയ പള്ളി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഷാർജ എൻ.എം.സി ഹോസ്‍പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു ഫിലിപ്പ് ആണ് ഭാര്യ. മക്കൾ - എയ്ഞ്ചലീന, വീനസ്. 

Read also: റിയാദിലെ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന മലയാളി വനിത നാട്ടിൽ നിര്യാതയായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം