റിയാദിൽ വർഷങ്ങളായി കുടുംബവുമൊത്ത് താമസിക്കുകയായിരുന്നു. മകൻ രാഹുൽ റിയാദിലെ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. 

റിയാദ്: മുൻ പ്രവാസിയും സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ആർ. മുരളീധരെൻറ ഭാര്യയും ദീർഘകാലം റിയാദിൽ പ്രവാസിയുമായിരുന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനി ശോഭ നിര്യാതയായി. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആശുപത്രിയിലാണ് മരിച്ചത്. വൈകീട്ട് അഞ്ചോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. 

റിയാദിൽ വർഷങ്ങളായി കുടുംബവുമൊത്ത് താമസിക്കുകയായിരുന്നു. മകൻ രാഹുൽ റിയാദിലെ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. റിയാദിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അഡ്വ. ആർ. മുരളീധരൻ റിയാദിലെ കിങ് ഖാലിദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ 30 വർഷം സേവനം അനുഷ്ടിച്ചു. ശോഭയും സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു. എട്ട് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് ഇരുവരും മകനും നാട്ടിലേക്ക് മടങ്ങിയത്.

Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി വീട്ടമ്മ നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് പരിക്ക്
മനാമ: ബഹ്റൈനില്‍ ജോലി ചെയ്‍തിരുന്ന മലയാളി വീട്ടമ്മ നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രാമപുരം ഇടിയനാല്‍ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്‍മിത(45) ആണ് മരിച്ചത്. പാലാ - തൊടുപുഴ ഹൈവേയില്‍ മാനത്തൂരില്‍ നിന്ന് ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിലായിരുന്നു അപകടം.

ചെറുകുറിഞ്ഞി ഭാഗത്തു നിന്ന് വന്ന സ്‍കൂട്ടര്‍, ടിപ്പര്‍ ലോറിയെ മറികടന്ന് റോഡിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‍കൂട്ടര്‍ ഓടിച്ചിരുന്ന സജുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് വയസുകാരനായ മകന്‍ ഇവാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവാന്‍ റോഡിലേക്ക് തെറിച്ചുവീണ് മറ്റൊരു വാഹനത്തിന്റെ അടിയില്‍പെട്ടെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. ബഹ്റൈനില്‍ ജോലി ചെയ്‍തിരുന്ന സജുവും സ്‍മിതയും ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. മറ്റൊരു മകന്‍ - മിലന്‍.

Read also: ജോലിക്കിടെ ഹൃദയാഘാതം; വിശ്രമിക്കാൻ റൂമിലേക്ക് പോകുമ്പോൾ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു