പുതിയ നിയമം കുടുക്കി; മണിക്കൂറിൽ 153 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ച പ്രവാസി ഡ്രൈവറെ നാടുകടത്തും

Published : Jun 05, 2026, 12:46 PM IST
overspeed

Synopsis

കുവൈത്തിൽ മണിക്കൂറിൽ 153 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ച പ്രവാസി ഡ്രൈവറെ നാടുകടത്തും. വേഗത പരിധി ലംഘിച്ച ഇയാളെ അധികൃതർ നാടുകടത്തൽ വിഭാഗത്തിലേക്ക് മാറ്റി, ഉടൻ തന്നെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കും.

കുവൈത്ത് സിറ്റി: അനുവദനീയമായ വേഗത പരിധി ലംഘിച്ച് അതിവേഗത്തിൽ വാഹനം ഓടിച്ച പ്രവാസി എൻജിനീയറെ കുവൈത്തിൽ നിന്ന് നാടുകടത്താൻ ഉത്തരവ്. മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവാസികളെ രാജ്യത്തുനിന്ന് നാടുകടത്തുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരമുള്ള ആദ്യ നടപടികളിലൊന്നാണിത്.

ഒരു ഫോർ വീൽ വാഹനം മണിക്കൂറിൽ 153 കിലോമീറ്റർ വേഗതയിൽ ഓടിച്ചതിനാണ് അറബ് വംശജനായ എൻജിനീയറെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. താൻ വേഗ പരിധി ലംഘിച്ചതായി ട്രാഫിക് റിപ്പോർട്ടിൽ ഇയാൾ സമ്മതിച്ചെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവുകളെയും കർശന നിർദ്ദേശങ്ങളെയും കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് ഇയാൾ വാദിച്ചത്. എന്നാൽ ഈ വാദം തള്ളിയ അധികൃതർ ഇയാളെ നാടുകടത്തൽ വിഭാഗത്തിലേക്ക് മാറ്റി. വരും ദിവസങ്ങളിലോ മണിക്കൂറുകൾക്കകമോ ഇയാളെ സ്വന്തം നാട്ടിലേക്ക് കയറ്റിവിടുമെന്നാണ് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന സൂചന. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ഏർപ്പെടുത്തിയ പുതിയ ട്രാഫിക് നിർദ്ദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് മന്ത്രാലയം നൽകുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിലെ പ്രധാന എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; ഡ്രോൺ ആക്രമണമെന്ന് സംശയം, എണ്ണക്കയറ്റുമതി നിർത്തിവെച്ചു
ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു