
കുവൈത്ത് സിറ്റി: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി തെക്കേവെങ്കടക്കൽ ഉണ്ണികൃഷ്ണപിള്ള ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ജോലി സ്ഥലത്ത് വെച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്.
കുവൈത്തിലെ ബദർ അൽ മുല്ല കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: ബാലകൃഷ്ണ പിള്ള. മാതാവ്: രാജമ്മ. അർച്ചനയാണ് ഭാര്യ. മകൾ: ഉത്ര. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam