വീടിന്‍റെ വാതിൽ തുറന്നത് ഒരു യുവാവ്, അകത്ത് യുവതിയും; കാമുകൻ മയക്കുമരുന്ന് വിൽക്കുന്നെന്ന് വെളിപ്പെടുത്തൽ, കണ്ടെടുത്തത് ഹെറോയിനും സ്വർണവും

Published : Aug 06, 2025, 05:33 PM ISTUpdated : Aug 06, 2025, 05:34 PM IST
drugs

Synopsis

തിരിച്ചറിയല്‍ രേഖകളില്ലെന്ന് പറഞ്ഞ യുവതി യുവാവ് തന്‍റെ കാമുകനാണെന്നും വെളിപ്പെടുത്തി. 

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട കേസിൽ പ്രവാസികളായ യുവതിയെയും യുവാവിനേയും കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ജഹ്റയിലെ ബ്ലോക്ക് 2-ലുള്ള ഒരു താമസസ്ഥലത്തെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ നടപടികളിൽ നേതൃത്വം വഹിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വീട്ടിലേക്ക് എത്തുകയായിരുന്നു. വാതിൽ തുറന്നത് ഒരു പുരുഷനായിരുന്നു, അകത്ത് ഒരു സ്ത്രീയും ഉണ്ടായിരുന്നു. തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ, യുവതി രേഖകളില്ലെന്നും സ്പോൺസറിൽ നിന്ന് ഒളിച്ചോടിയതാണെന്നും വ്യക്തമാക്കി.

യുവാവ് തന്‍റെ കാമുകനാണെന്നും അദ്ദേഹം മയക്കുമരുന്ന് വിൽപന നടത്തുന്നവരിൽ ഒരാളാണെന്നും അവരാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് അവർ പൊലീസിന് ഹെറോയിൻ അടങ്ങിയ ഒരു വലിയ ബാഗ് കൈമാറുകയും ചെയ്തു. തുടര്‍ന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ഹെറോയിനിന് പുറമെ രണ്ട് സ്വർണ നെക്ലേസുകൾ, ഒരു ബ്രേസ്ലെറ്റ്, രണ്ട് മോതിരങ്ങൾ, കൂടാതെ മയക്കുമരുന്ന് വിൽപന വഴി സമ്പാദിച്ചതായി പറഞ്ഞ 500 കുവൈത്തി ദിനാറും പൊലീസ് കണ്ടെത്തി.

ഇരുവരും ഒരേ രാജ്യക്കാരായായിരുന്നുവെന്നും വിവാഹിതരല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം