ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ രക്ഷപ്പെടുത്തി; നാടുകടത്താൻ ശുപാർശ ചെയ്ത് കുവൈത്ത് അധികൃതർ

Published : Jun 17, 2025, 09:26 PM IST
kuwait

Synopsis

25 വയസ്സുകാരനായ ഇയാളുടെ ശരീരത്തിൽ ഉയർന്ന അളവിൽ വിഷാംശം കണ്ടെത്തിയിരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസിയെ സബാഹ് അൽ സലേം ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി അൽ അദാൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 25 വയസ്സുകാരനായ ഇയാളുടെ ശരീരത്തിൽ ഉയർന്ന അളവിൽ വിഷാംശം കണ്ടെത്തിയിരുന്നു. തുടർ ചികിത്സയിൽ പ്രവാസിയുടെ നില മെച്ചപ്പെടുകയും ചെയ്തു.

വൈദ്യസഹായം ലഭിച്ച് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന്, ആത്മഹത്യാശ്രമം രേഖപ്പെടുത്തി അധികൃതർ അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്ക് ശ്രമിച്ചതായി സമ്മതിച്ച പ്രവാസിയെ നാടുകടത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും, രാജ്യത്തേക്ക് വീണ്ടും വരുന്നത് തടയാൻ പ്രവേശന വിലക്കേർപ്പെടുത്തുമെന്നും അധികൃതർ വെളിപ്പെടുത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
27,000ത്തിലധികം നിയമലംഘനങ്ങൾ, 50 പേർ പിടിയിൽ; കർശന പരിശോധനയുമായി കുവൈത്ത് ട്രാഫിക് വിഭാഗം