ഒരു ഡോസ് വാക്സിന്‍ മാത്രം എടുത്ത പ്രവാസികളെ കുവൈത്തില്‍ പ്രവേശിപ്പിക്കില്ല

By Web TeamFirst Published Jul 1, 2021, 7:04 PM IST
Highlights

ഫൈസര്‍, ഓക്സ്ഫോഡ് ആസ്‍ട്രസെനിക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകള്‍. 

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്റെ ഒരു ഡോസ് മാത്രം എടുത്ത പ്രവാസികളെ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഓഗസ്റ്റ് ഒന്ന് മുതലാണ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനമതി നല്‍കിയിരിക്കുന്നത്.

ഫൈസര്‍, ഓക്സ്ഫോഡ് ആസ്‍ട്രസെനിക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകള്‍. ഇവയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസും മറ്റ് വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ച പ്രവാസികള്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. അതേസമയം സ്വദേശികള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികള്‍ വാക്സിന്റെ രണ്ട് ഡോസും സ്വീകരിക്കാതെ രാജ്യം വിട്ടാല്‍ അവര്‍ക്കും രണ്ടാമത്തെ ഡോസ് വാക്സിനെടുത്ത ശേഷമേ രാജ്യത്ത് തിരികെ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.

click me!