സൗദിയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ പ്രവാസികൾ പുറത്താവും; തപാൽ, പാഴ്‌സൽ ഗതാഗത ജോലികളിൽ​ സ്വദേശിവത്​കരണം

Published : Dec 19, 2022, 03:30 AM ISTUpdated : Dec 19, 2022, 03:31 AM IST
സൗദിയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ പ്രവാസികൾ പുറത്താവും; തപാൽ, പാഴ്‌സൽ ഗതാഗത ജോലികളിൽ​ സ്വദേശിവത്​കരണം

Synopsis

 തപാൽ, പാഴ്സൽ ഗതാഗത രംഗത്തെ 14 തൊഴിൽ മേഖലകളിൽ സമ്പൂർണ സ്വദേശിവത്കരണം  ശനിയാഴ്ച  മുതൽ നടപ്പായി. ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രാലയം, ഗതാഗത അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ തീരുമാനം നടപ്പാക്കുന്നത്.

റിയാദ്: സൗദി അറേബ്യയിലെ കൂടുതൽ തൊഴിൽ മേഖലകളിൽനിന്ന് പ്രവാസികൾ പുറത്താവും. തപാൽ, പാഴ്സൽ ഗതാഗത രംഗത്തെ 14 തൊഴിൽ മേഖലകളിൽ സമ്പൂർണ സ്വദേശിവത്കരണം  ശനിയാഴ്ച  മുതൽ നടപ്പായി. ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രാലയം, ഗതാഗത അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ തീരുമാനം നടപ്പാക്കുന്നത്. തപാൽ പ്രവർത്തനങ്ങളും പാഴ്സൽ ഗതാഗതവും സ്വദേശിവത്ക്കരിക്കാനുള്ള തീരുമാനത്തിൽ ആദ്യഘട്ടത്തിൽ 14 തപാൽ തൊഴിൽ മേഖലകളെയാണ് 100 ശതമാനം സ്വദേശിവത്കരിക്കുന്നത്. 

ശുചീകരണത്തൊഴിലാളികളെയും ചരക്ക് കയറ്റിറക്ക് തൊഴിലാളികളെയും ഈ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വിതരണ സേവനങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ പാഴ്‌സലുകളുടെ ഗതാഗതം, പാഴ്‌സലുകളുടെ പ്രാദേശിക വിതരണം, കൊറിയർ പ്രവർത്തനങ്ങൾ, ബാഗ് മെയിലും തപാൽ പാഴ്സലുകളും സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ജോലികൾ, പോസ്റ്റ് ഓഫീസ് മാനേജ്മെൻറ് സേവനങ്ങൾ, തപാൽ ലോജിസ്റ്റിക് സേവനങ്ങൾ, സ്വകാര്യ തപാൽ കാരിയറുകളുടെ പ്രവർത്തനങ്ങൾ, സ്വകാര്യ തപാൽ സേവനങ്ങളും വിതരണവും, സാധാരണ മെയിൽ, എക്സ്പ്രസ് മെയിൽ, മറ്റ് മെയിൽ പ്രവർത്തനങ്ങൾ, തപാൽ ഉരുപ്പടികൾക്കും പാഴ്സലുകൾക്കുമായുള്ള പ്രോസസ്സിങ്, സ്റ്റോറേജ് സേവനങ്ങൾ എന്നിവ സ്വദേശിവത്കരണ തീരുമാനത്തിലുൾപ്പെടും.

Read Also: താമസസ്ഥലത്ത് വീണ് പരിക്കേറ്റ പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം