പരിക്ക് പൂർണ്ണമായും സുഖപ്പെടാൻ നിർദ്ദേശിക്കപ്പെട്ട ശസ്ത്രക്രിയക്ക് ഭാരിച്ച തുക ആവശ്യമായതിനാൽ തുടർ ചികിത്സയ്ക്ക് നാട്ടിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് വീണ് പരിക്കേറ്റ കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുള്ളയെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. കഴിഞ്ഞ 26 വർഷത്തോളമായി റിയാദിന് സമീപം ദവാദ്മിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുന്ന അബ്ദുള്ള താമസ സ്ഥലത്ത് കാൽ വഴുതി വീഴുകയായിരുന്നു.
വീഴ്ചയിൽ സാരമായി പരിക്കേറ്റ അബ്ദുള്ളയെ സുഹൃത്തുക്കൾ ഉടൻതന്നെ ദവാദ്മി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ ഉറപ്പുവരുത്തിയിരുന്നു. പരിക്ക് പൂർണ്ണമായും സുഖപ്പെടാൻ നിർദ്ദേശിക്കപ്പെട്ട ശസ്ത്രക്രിയക്ക് ഭാരിച്ച തുക ആവശ്യമായതിനാൽ തുടർ ചികിത്സയ്ക്ക് നാട്ടിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ നാട്ടിൽ പോകാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ അബ്ദുള്ളയുടെ സുഹൃത്തുക്കൾ കേളിയുടെ സഹായം അഭ്യർത്ഥിക്കുകയായിരിക്കുന്നു.
കേളി കലാസാംസ്കാരിക വേദി ദവാദ്മി യൂണിറ്റ് പ്രവർത്തകരാണ് അബ്ദുള്ളക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ചികിത്സയ്ക്കായി സാമ്പത്തിക സഹായവും ഏർപ്പാടാക്കിയത്. വിദഗ്ധ ചികിത്സക്കായി വീൽചെയർ സഹായത്തോടെ സൗദി എയർലൈൻസ് വിമാനത്തിൽ കഴിഞ്ഞ ദിവസമാണ് അബ്ദുള്ള നാട്ടിലേക്ക് തിരിച്ചത്. കൊച്ചിയിലേക്കുള്ള യാത്രയിൽ ഭാര്യയും മകനും അബ്ദുള്ളയെ അനുഗമിച്ചു.
(ഫോട്ടോ: അബ്ദുള്ളയുടെ ടിക്കറ്റും യാത്രാ രേഖകളും കേളി പ്രവർത്തകർ അദ്ദേഹത്തിന് കൈമാറുന്നു)
Read More - മലയാളി ഉംറ തീർഥാടകൻ മക്ക ഹറമിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു
പ്രവാസി മലയാളി നിര്യാതനായി
റിയാദ്: പ്രവാസി മലയാളി റിയാദില്‍ മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ വേലിക്കകത്ത് തങ്കച്ചൻ കെ. കുറിയാക്കോസിന്റെയും (റിട്ട. ടെലികോം) മോളിക്കുട്ടിയുടെയും മകൻ മൻജേഷ് ഏബ്രഹാം (45) ആണ് റിയാദിൽ നിര്യാതനായത്. റിയാദിൽ സിറ്റി സിമെന്റ്‌സ് കമ്പനിയിൽ പർച്ചേസിംഗ് ഓഫീസറായിരുന്നു. 16 വർഷമായി സൗദിയിലുണ്ട്. മൃതദേഹം 18 ന് നാട്ടിലെത്തിച്ച് 19 ന് വൈകുന്നേരം വരിക്കാനി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. ഭാര്യ: പരുത്തുംപാറ പുളിമൂട്ടിൽ ജിൻസി തോമസ് (യു.കെ). മക്കൾ: ഹെബ, ഹന്ന. സഹോദരൻ ഷൈജേഷ് സൗദിയിലുണ്ട്.
Read More - 'നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ട'; പ്രവാസിയുടെ മൃതദേഹം സ്വീകരിക്കാതെ കുടുംബം, പൊള്ളിക്കുന്ന കുറിപ്പ്
