പ്രവാസികള്‍ അതിഥികള്‍; സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്ന് മദീന ഗവര്‍ണര്‍

By Web TeamFirst Published Apr 17, 2020, 3:33 PM IST
Highlights

തങ്ങളുടെയും കുടംബാംഗങ്ങളുടെയും മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചാണ് മറ്റുള്ള രാജ്യങ്ങളില്‍ നിന്നും തൊഴിലാളികള്‍ എത്തുന്നതെന്നും അവര്‍ തിരിച്ചുപോകുന്നതു വരെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കേണ്ടത് ഉത്തരവാദിത്തമാണെന്നും മദീന ഗവര്‍ണര്‍.

മദീന: വിദേശ തൊഴിലാളികള്‍ അതിഥികളാണെന്നും ഏതു രാജ്യക്കാരായാലും അവര്‍ക്ക് മതിയായ ജീവിത സൗകര്യം ഒരുക്കേണ്ടത് കടമയാണെന്നും മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.കുടിയേറ്റ തൊഴിലാളികള്‍ക്കായി പുതുതായി ആരംഭിച്ച പാര്‍പ്പിടങ്ങള്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രസ്താവന.  

തങ്ങളുടെയും കുടംബാംഗങ്ങളുടെയും മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചാണ് മറ്റുള്ള രാജ്യങ്ങളില്‍ നിന്നും തൊഴിലാളികള്‍ എത്തുന്നതെന്നും അവര്‍ തിരിച്ചുപോകുന്നതു വരെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കേണ്ടത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 3000 തൊഴിലാളികള്‍ക്ക് താമസിക്കാവുന്ന 976 ഹൗസിങ് യൂണിറ്റുകളും രണ്ടുനിലകളുള്ള പള്ളിയും ഉള്‍ക്കൊള്ളുന്നതാണ് മദീനയില്‍ പൂര്‍ത്തിയാക്കുന്ന പാര്‍പ്പിട പദ്ധതി 
 

click me!