കുവൈത്തില്‍ 24 മണിക്കൂറിനിടെ രണ്ട് പ്രവാസികള്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : Oct 14, 2021, 09:15 PM IST
കുവൈത്തില്‍  24 മണിക്കൂറിനിടെ രണ്ട് പ്രവാസികള്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Synopsis

36കാരനായ ഇന്ത്യക്കാരന്‍ പാലത്തില്‍ വാഹനം നിര്‍ത്തിയ ശേഷം താഴേക്ക് ചാടുന്നത് കണ്ട മറ്റൊരാളാണ് ഇയാളെ രക്ഷപ്പെടുത്തിയത്. പിന്നീട് ഇന്ത്യക്കാരനെ സുരക്ഷാ അധികൃതര്‍ക്ക് കൈമാറി.

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) ശൈഖ് ജാബിര്‍ പാലത്തില്‍(Sheikh Jaber bridge) 24 മണിക്കൂറിനിടെ രണ്ട് ആത്മഹത്യാ ശ്രമങ്ങള്‍(suicide attempt). കഴിഞ്ഞ ദിവസം ഈജിപ്ത് സ്വദേശി പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തിന് 24 മണിക്കൂര്‍ തികയുന്നതിനിടെ ഇന്ത്യക്കാരനും സമാന രീതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ജാബിര്‍ പാലത്തില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ഇന്റീരിയര്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചിരുന്നു. ഇന്ത്യക്കാരന്‍ പാലത്തില്‍ വാഹനം നിര്‍ത്തിയ ശേഷം താഴേക്ക് ചാടുന്നത് കണ്ട മറ്റൊരാളാണ് ഇയാളെ രക്ഷപ്പെടുത്തിയത്. 36 വയസ്സുള്ള ഇന്ത്യക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് ഇയാളെ സുരക്ഷാ അധികൃതര്‍ക്ക് കൈമാറി.

ഇതിന് സമാനമായ രീതിയില്‍ ഇന്നലെ വൈകുന്നേരം ഒരു ഈജിപ്ത് സ്വദേശിയും ശൈഖ് ജാബിര്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെ റെസ്‌ക്യൂ സംഘം രക്ഷപ്പെടുത്തുകയായിരുന്നു. ആരോഗ്യനില തൃപ്തികരമായ ഈജിപ്ത് സ്വദേശിയെ പിന്നീട് തുടര്‍ നിയമനടപടികള്‍ക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇയാളെ നാടുകടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ