
റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം ലഭിക്കുക അത്യാവശ്യഘട്ടങ്ങളില്‍ മാത്രമെന്ന് ആരോഗ്യമന്ത്രാലയം. വാഹനാപകട കേസുകള്‍ക്ക് മാനുഷിക പരിഗണന മാനിച്ച് ഏത് ആശുപത്രികളിലും ചികിത്സ നിരസിക്കാന്‍ പാടില്ല. എന്നാല്‍ ഇതിനാവശ്യമായ ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്‌പോണ്‍സര്‍മാര്‍, കമ്പനികള്‍ എന്നിവയില്‍ നിന്ന് ഈടാക്കാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.
അവയവം മാറ്റിവെക്കല്‍, ദന്ത ചികിത്സ, വന്ധ്യതാ ചികിത്സ, ടെസ്റ്റ് ട്യൂബ് ശിശു, മജ്ജ മാറ്റിവെക്കല്‍ എന്നീ ചികിത്സകളൊന്നും ലഭിക്കില്ല. എന്നാല്‍ വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് അത്യാവശ്യഘട്ടങ്ങളില്‍ ലഭ്യമാകും. ഇത്തരം ഘട്ടങ്ങളില്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം ഗവര്‍ണറേറ്റിനെ അറിയിക്കണം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമല്ലെങ്കില്‍ അതിന്റെ ചെലവ് അവരുടെ തൊഴിലുടമകള്‍ വഹിക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam