ഒരു തസ്തികയിൽ കൂടി പ്രവാസികൾക്ക് വിലക്ക്; ഇപ്പോഴുള്ളവർ ഏപ്രിൽ 30നകം രാജ്യം വിടണം

By Web TeamFirst Published Feb 13, 2020, 10:38 PM IST
Highlights

നാഷണല്‍ എംപ്ലോയ്മെന്‍റ് സെന്‍റര്‍ വഴി തദ്ദേശീയര്‍ക്ക് ജോലി നല്‍കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

മസ്കറ്റ്: ഒമാനില്‍ പ്രവാസികള്‍ക്ക് ഒരു തസ്തികയില്‍ക്കൂടി ജോലി ചെയ്യുന്നതിന് വിലക്ക്. വെള്ളം കൊണ്ടുപോകുന്ന ട്രക്കില്‍ ഡ്രൈവറായി ഇനി പ്രവാസികള്‍ക്ക് ജോലി ചെയ്യാനാകില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.  

ഇനി മുതല്‍ വെള്ളം കൊണ്ടുപേകുന്ന ട്രക്കുകളില്‍ ഒമാന്‍ പൗരന്മാര്‍ക്ക് മാത്രമേ ജോലി ചെയ്യാനാകൂ എന്ന് മാനവ വിഭവശേഷി മന്ത്രി ഷെയ്ഖ് അബ്ദുള്ളാ ബിന്‍ നാസ്സര്‍ അല്‍ ബക്രി വ്യക്തമാക്കി. ഇപ്പോള്‍ ജോലിയുള്ള പ്രവാസികള്‍ക്ക് ഈ തസ്തികയില്‍ തുടരാവുന്ന അവസാന തീയതി 2020 ഏപ്രില്‍ 30 ആണ്. 

നാഷണല്‍ എംപ്ലോയ്മെന്‍റ് സെന്‍റര്‍ വഴി തദ്ദേശീയര്‍ക്ക് ജോലി നല്‍കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

click me!