പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളിൽ ക്രിയാത്മകമായി ഇടപെടുമെന്ന് സൗദിയിലെ ഇന്ത്യൻ സ്ഥാനപതി

By Web TeamFirst Published Jul 3, 2019, 11:14 AM IST
Highlights

സൗദിയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ ശേഷം ആദ്യമായി കിഴക്കൻ പ്രവിശ്യ സന്ദർശിച്ച ഡോ: ഔസാഫ്‌ സഈദിന് ഇന്ത്യാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എംബസി വളണ്ടിയർമാരും സാമൂഹിക സംഘടനാ നേതാക്കളും ചേർന്നാണ് സ്വീകരണം നൽകിയത്. 

ദമ്മാം: പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളിൽ ക്രിയാത്മകമായി ഇടപെടുമെന്ന് സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ: ഔസാഫ് സഈദ്. 
ഇന്ത്യാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദമ്മാമിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദിയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ ശേഷം ആദ്യമായി കിഴക്കൻ പ്രവിശ്യ സന്ദർശിച്ച ഡോ: ഔസാഫ്‌ സഈദിന് ഇന്ത്യാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എംബസി വളണ്ടിയർമാരും സാമൂഹിക സംഘടനാ നേതാക്കളും ചേർന്നാണ് സ്വീകരണം നൽകിയത്. സ്വീകരണത്തോടനുബന്ധിച്ചു ഓപ്പൺ ഫോറവും സഘടിപ്പിച്ചിരുന്നു. പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ വിശദമാക്കുന്ന നിവേദനവും ചടങ്ങിൽ ഫോറം ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിക്ക് നൽകി.

പ്രവാസികളുടെ നിയമ സഹായത്തിന്റെയും പ്ലസ്‌ടു കഴിഞ്ഞ വിദ്യാർത്ഥികള്‍ക്ക് സൗദിയിലെ തുടർ പഠനം നടത്താന്‍ നിലവിലുള്ള അസൗകര്യങ്ങളുമാണ് പ്രധാനമായും സ്ഥാനപതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നിവേദനത്തിലെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച ഇന്ത്യൻ സ്ഥാനപതി വേണ്ടെത് ചെയ്യുമെന്ന് ഉറപ്പ് നൽകി. എംബസി കമ്മ്യുണിറ്റി വെൽഫെയർ കോൺസുലർ ദേശ്‌ ബന്ധു ഭാട്ടിയയും ചടങ്ങിൽ സംബന്ധിച്ചു. ഡോ. സഹീർ ബൈഗ്, ഏബ്രഹാം വലിയകാല, ജമാൽ വില്യാപ്പള്ളി, ആലികുട്ടി ഒളവട്ടൂർ, ഹർഷൽ ഉപധ്യയ്‌, മഞ്ചു മണിക്കുട്ടൻ, കെ.എം ബഷീർ, എന്നിവർ ഓപ്പൺ ഫോറത്തിൽ ചർച്ചയിൽ പങ്കെടുത്തു. ചടങ്ങിൽ പ്രവിശ്യയിലെ സാമുഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. 

click me!