യുഎഇയിലെ പുതിയ വിസാ നിയമം സ്വാഗതം ചെയ്ത് പ്രവാസികള്‍

Published : Sep 17, 2018, 04:31 PM ISTUpdated : Sep 19, 2018, 09:28 AM IST
യുഎഇയിലെ പുതിയ വിസാ നിയമം സ്വാഗതം ചെയ്ത് പ്രവാസികള്‍

Synopsis

പ്രവാസി വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും ഗുണം ചെയ്യുന്ന തീരുമാനമെന്നാണ് പലരും പ്രതികരിച്ചത്. 55 വയസാകുമ്പോള്‍ ജോലിയില്‍ നിന്ന് വിരമിക്കുന്ന പ്രവാസികള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്ത് തങ്ങാനുള്ള വിസയാണ് അനുവദിക്കുന്നത്. 

അബുദാബി: ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കൂടുതല്‍ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന യുഎഇയിലെ പുതിയ വിസാ പരിഷ്കരണത്തെ സ്വാഗതം ചെയ്ത് പ്രവാസികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇന്നലെ സുപ്രധാനമായ തീരുമാനമുണ്ടായത്. 

പ്രവാസി വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും ഗുണം ചെയ്യുന്ന തീരുമാനമെന്നാണ് പലരും പ്രതികരിച്ചത്. 55 വയസാകുമ്പോള്‍ ജോലിയില്‍ നിന്ന് വിരമിക്കുന്ന പ്രവാസികള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്ത് തങ്ങാനുള്ള വിസയാണ് അനുവദിക്കുന്നത്. ഇതിന് മൂന്ന് നിബന്ധനകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഒന്നുകില്‍ 20 ലക്ഷം ദിര്‍ഹത്തിന് തുല്യമായ നിക്ഷേപമുണ്ടായിരിക്കണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം ഉണ്ടായിരിക്കണം.  അതുമല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനമുണ്ടാകണം. ഈ നിബന്ധനകളില്‍ ഒന്നെങ്കിലും പാലിക്കുന്നവര്‍ക്ക് ഇത്തരം ദീര്‍ഘകാല വിസ അനുവദിക്കാനാണ് തീരുമാനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫിലേക്കുള്ള സുഗമമായ ഭക്ഷ്യവിതരണം ഉറപ്പാക്കാൻ പ്രത്യേക ടീമൊരുക്കി ലുലു ഗ്രൂപ്പ്
ദുബായിൽ പുതിയ അത്യാധുനിക മെഡിക്കൽ സെന്റർ തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്