വരും മണിക്കൂറുകളില്‍ ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത നിര്‍ദ്ദേശം

By Web TeamFirst Published Mar 23, 2020, 2:08 PM IST
Highlights

കഴിഞ്ഞ ദിവസം പെയ്ത് തുടങ്ങിയ കനത്ത മഴ മൂലം മണ്ണിടിച്ചല്‍  ഉണ്ടായത് ജബല്‍ അല്‍ അഖ്ദര്‍ റോഡിലെ ഗതാഗതം തടസ്സപ്പെടാന്‍ കാരണമായി.
 

ഒമാന്‍: വരും മണിക്കൂറുകളില്‍ ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിന് പിന്നാലെ ജാഗ്രത നിര്‍ദ്ദേശവുമായി റോയല്‍ ഒമാന്‍ പൊലീസ്. ഇന്ന് ഇടി മിന്നലുകളോട് കൂടിയ  കനത്ത മഴയ്ക്ക് (3070 മില്ലിമീറ്റര്‍) സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 
ദോഫാര്‍ , തെക്കന്‍ ശര്‍ഖിയ  എന്നി ഗവര്‍ണറേറ്റുകളില്‍ ദൂരക്കാഴ്ചക്ക് തടസ്സമുണ്ടാകാനും സാധ്യതയുണ്ട്. 

കഴിഞ്ഞ ദിവസം പെയ്ത് തുടങ്ങിയ കനത്ത മഴ മൂലം മണ്ണിടിച്ചല്‍  ഉണ്ടായത് ജബല്‍ അല്‍ അഖ്ദര്‍ റോഡിലെ ഗതാഗതം തടസ്സപ്പെടാന്‍ കാരണമായി. 'അല്‍ റഹ്മ' ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടര്‍ന്ന് വരികയാണ്. 

മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുവാനും വാഹനങ്ങള്‍ നദികള്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചായിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍  അതോറിറ്റി അറിയിച്ചിട്ടുണ്ട്
 

click me!